‘നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല, സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണ്’; പ്രയാഗ മാർട്ടിൻ

സിനിമയിൽ നിന്ന് താൻ തൽക്കാലത്തേക്ക് ഒരു ഇടവേള എടുക്കുകയാണെന്ന് നടി പ്രയാഗ മാർട്ടിൻ. നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ് മീറ്റിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. മുടി കള‍ർ ചെയ്തായിരുന്നു താരം പ്രസ് മീറ്റിന് എത്തിയത്. എന്നാൽ, മേക്കോവറിന് വേണ്ടിയല്ല മുടി കളർ ചെയ്തതെന്നും സംഭവിച്ചു പോയതാണെന്നും നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഏത് ലുക്ക് ആയാലും കുഴപ്പമില്ലെന്നും നടി പറഞ്ഞു.

മുടി കള‍ർ ചെയ്തതിനെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ, ‘സി സി എല്ലിന്റെ ഭാഗമായി നടത്തിയ മേക്കോവർ അല്ല ഇത്. മുടി കളർ ചെയ്യാൻ പോയപ്പോൾ സംഭവിച്ചു പോയതാണ്. മേക്കോവർ നടത്തണമെന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി വെട്ടിയപ്പോൾ കളർ ചെയ്തേക്കാമെന്ന് കരുതി. ഞാൻ വിചാരിച്ച കളർ ഇതായിരുന്നില്ല. അബദ്ധം പറ്റിയതാണ്. മനഃപൂർവം മാറ്റിയതല്ല’.

Prayaga Martin’s latest photoshoot in Yellow saree

ഇനി കുറച്ച് കാലം സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അതിന് കാരണമൊന്നുമില്ലെന്നും പ്രയാഗ പറഞ്ഞു. തനിക്ക് തോന്നി, അതുകൊണ്ട് ബ്രേക്ക് എടുക്കുന്നു. നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ട് പിന്നെ ഏത് ലുക്കായാലും കുഴപ്പമില്ലല്ലോയെന്നും പ്രയാഗ ചോദിച്ചു. സിനിമയിൽ എത്തി ചുരുങ്ങിയ കാലമെ ആയിട്ടുള്ളൂവെങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രയാ​ഗ മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago