ഒറ്റ കണ്ണിറുക്കലിലൂടെ സിനിമാപ്രേമികളുടെ മനസിൽ കുടിയേറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. സിനിമാവിശേഷങ്ങൾക്ക് ഒപ്പം തന്റെ വ്യക്തിപരമായ വിശേഷങ്ങളും യാത്രാവിശേഷങ്ങളും എല്ലാം പ്രിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിലവിൽ തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് പ്രിയ വാര്യർ. തായ് ലൻഡിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചു. സ്വിമ്മിംഗ് പൂളുകളിൽ നിന്നുള്ള ഹോട്ട് ആൻഡ് സെക്സി ആയിട്ടുള്ള ഫോട്ടോകൾ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഫുക്കെറ്റിലെ ടൈഗർ പാർക്കിൽ കടുവയ്ക്കൊപ്പം പോസ് ചെയ്തുള്ള ചിത്രങ്ങളും പ്രിയ പങ്കുവെച്ചിട്ടുണ്ട്. ബാങ്കോക്കിലെ ജിം തോംപ്സൺ മ്യൂസിയവും താരം സന്ദർശിച്ചു.
മലയാളത്തിനൊപ്പം തന്നെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. പ്രിയ അഭിനയിച്ച ‘ശ്രീദേവി ബംഗ്ലാവ്’ എന്ന സിനിമ ഒട്ടേറെ വിവാദങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തു. പ്രിയ വാര്യർ പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും ആരാധകർ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. പതിവു തെറ്റിക്കാതെ ഇത്തവണയും പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ അതീവ ഗ്ലാമറസ് ലുക്കിലാണ് എത്തിയിരിക്കുന്നത്.
7.3 മില്യൺ ഫോളോവേഴ്സാണ് പ്രിയ വാര്യർക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. വൈറൽ കണ്ണിറുക്കാണ് ലോകമെമ്പാടും പ്രിയ വാര്യർക്ക് ആരാധകരെ നേടിക്കൊടുത്തത്. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ പ്രിയ വാര്യർ ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…