അഭിനയമികവിനൊപ്പം ആത്മവിശ്വാസം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ സന്തോഷങ്ങളും കരിയറിലെ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വിശേഷം പാരിസിലെ ബൾഗാറി ഗാലയിൽ പങ്കെടുത്തതിന്റെ കാര്യങ്ങളാണ്. തിളങ്ങുന്ന ഓറഞ്ച് നിറമുള്ള വസ്ത്രം അണിഞ്ഞാണ് പ്രിയങ്ക എത്തിയത്. ഏതായാലും ഈ ഇവന്റിൽ താരം അണിഞ്ഞ വസ്ത്രവും താരത്തിന്റെ ലുക്കും ശ്രദ്ധ നേടുകയാണ്.
ഓറഞ്ച് സീക്വിൻ ഗൗണിലാണ് താരം തിളങ്ങിയത്. ക്ലോത്തിങ്ങ് ബ്രാൻഡ് ആയ റൊസാരിയയുടെ കളക്ഷനിൽ നിന്നുള്ള വസ്ത്രം ആയിരുന്നു പ്രിയങ്ക അണിഞ്ഞത്. ഏകദേശം രണ്ടു ലക്ഷം ഇന്ത്യൻ രൂപയാണ് ഇതിന്റെ വില. ഫുൾ സ്ലീവ്, പാഡഡ് ഷോൾഡർ, പ്ലൻജിങ് നെക്‌ലൈൻ, റഫിൾസ് എന്നിവയാണ് ഈ ഡ്രസ്സിനെ ആകർഷകമാക്കുന്നത്. ഡയമണ്ട് നെക്‌ലേസും മോതിരങ്ങളുമാണ് ആക്സസറീസ്. ആഭരണങ്ങൾ കുറച്ച് ക്ലാസിക് ലുക്കിലാണ്. ഓപ്പൺ ഹെയർസ്റ്റൈൽ പ്രിയങ്കയെ കൂടുതൽ മനോഹരിയാക്കി. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞയിടെ ആയിരുന്നു പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക്ക് ജോനാസിനും ഒരു കുഞ്ഞ് പിറന്നത്. വാടക ഗർഭപാത്രത്തിലൂടെ ആയിരുന്നു ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും തങ്ങൾ മാതാപിതാക്കളായ വിവരം ലോകത്തെ അറിയിച്ചത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…