മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന പ്രിയങ്ക സുരേഷ് ഗോപി ചിത്രമായ കിച്ചാമണി എം ബി എ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്ന് വന്നത്. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്.
തമിഴിലെ സംവിധായകനും നടനുമായ ലോറൻസ് റാമിനെ 2012ൽ പ്രിയങ്ക വിവാഹം കഴിച്ചു. മുകുന്ദ് റാം എന്നൊരു മകൻ ഈ ബന്ധത്തിലുണ്ട്. 2015ൽ ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങി. ഊമക്കുയിൽ, മേഘം, ആകാശദൂത് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള പ്രിയങ്ക അവസാനമായി പ്രേക്ഷകരിലേക്കെത്തിയത് ഏറെ പ്രേക്ഷകപ്രശംസ നേടിയ ഹോമിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ്. കടുവ, 12ത് മാൻ, അന്താക്ഷരി, ജനഗണമന എന്നിവയാണ് മറ്റ് പുതിയ ചിത്രങ്ങൾ.
പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ നടി എത്തിയിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ശാലു പേയാടാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…