കഴിഞ്ഞദിവസം റിലീസ് ചെയ്ത ഡിയർ വാപ്പി മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവരാണ് പ്രധാനവേഷത്തില്‍ ഡിയര്‍ വാപ്പിയിൽ എത്തുന്നത്. കുടുംബപ്രേക്ഷകർ നിറഞ്ഞ മനസോടെ സ്വീകരിച്ചിരിക്കുകയാണ് ഡിയർ വാപ്പിയെ. യുവജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രചോദനമാകുന്ന വിധത്തിലാണ് ഡിയർ വാപ്പി ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് സിനിമയെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നടൻ ലാൽ നന്ദി അറിയിച്ചിരുന്നു.
ഡിയർ വാപ്പി എന്ന പടം തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്ന് നടി പൂർണിമ ഭാഗ്യരാജ് പറഞ്ഞു. വളർന്നുവരുന്ന വനിത സംരംഭകർക്ക് പ്രചോദനമാകുന്ന ചിത്രമാകും ഇതെന്ന് പൂർണിമ ഭാഗ്യരാജ് പറഞ്ഞു. വൈകാരികമായ മുഹൂർത്തങ്ങളുമായി വളരെ മനോഹരമായാണ് ഈ പടം ഒരുക്കിയിരിക്കുന്നതെന്നും അവർ പറഞ്ഞു. വേർ ദേർ ഈസ് എ വിൽ, ദേർ ഈസ് എ വേ എന്നത് വളരെ മനോഹരമായി ഈ പടം കാണിച്ചു തരുന്നു. നിർമാതാവിനെയും സംവിധായകൻ ഷാൻ തുളസീധരനെയും പൂർണിമ അഭിനന്ദിക്കുകയും ചെയ്തു. ഒരുവനിതാ സംരംഭകയുടെ കഥ പറഞ്ഞ ചിത്രം തനിക്കും ഒരുപാട് കണക്ട് ചെയ്യാൻ കഴിഞ്ഞെന്നും അവർ പറഞ്ഞു. പുരുഷാധിപത്യമുള്ള ഒരു ഇടത്ത് എത്രത്തോളം വെല്ലുവിളികളെ അതിജീവിച്ചാണ് ഒരു സ്ത്രീ തന്റെ ബിസിനസ് വിജയിപ്പിച്ച് എടുക്കുന്നത്. യുവജനങ്ങൾക്ക് ഇത് ഒരു പ്രചോദനമാണ്. പോസിറ്റീവ് ആയിട്ടുള്ള സന്ദേശമാണ് ഈ ചിത്രം നൽകുന്നതെന്നും തനിക്ക് സിനിമ വളരെ ഇഷ്ടപ്പെട്ടെന്നും എല്ലാവരുടെയും പ്രകടനം മികച്ചതായിരുന്നെന്നും പൂർണിമ പറഞ്ഞു.
ഷാന്‍ തുളസീധരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജു,ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ലിജോ പോള്‍ ചിത്രസംയോജനവും, എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍ നാസിം, സ്റ്റില്‍സ് – രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ – സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…