‍‍’ഡെങ്കു ഒരു വില്ലനാണ്, രോഗം ബാധിച്ചിട്ട് 11 ദിവസമായി’; ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് നടി രചന നാരായണൻകുട്ടി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ രചന നാരായണൻകുട്ടി ആശുപത്രിയിൽ. ഡെങ്കു ബാധിച്ചതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രചന തന്നെയാണ് താൻ ആശുപത്രിയിലായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. രോഗം ബാധിച്ചിട്ട് 11 ദിവസം ആയെന്നും താൻ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണെന്നും രചന അറിയിച്ചു. അസുഖം 90% കുറഞ്ഞെങ്കിലും ഇതുവരെ പൂർണമായി മാറിയിട്ടില്ലെന്നും രചന നാരായണൻകുട്ടി കുറിച്ചു.

‘എനിക്ക് അസുഖമായിട്ട് ഇന്ന് 11-ാമത്തെ ദിവസമാണ്. 90% ശതമാനം രോ​ഗം ഭേദമായെങ്കിലും ഇപ്പോഴും റിക്കവറി മോഡിലാണെന്ന് വേണം പറയാൻ. അതെ, ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കണം. നല്ല ഭക്ഷണം കഴിക്കൂ. അങ്ങനെ രക്തത്തിന്‍റെ അളവ് ഉയർത്താം. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്റെ കഥ വളരെ ദീർഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. ദയവായി സൂക്ഷിക്കൂ. ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും കടപ്പെട്ടിരിക്കുന്നു’-എന്നാണ് രചന കുറിച്ചത്.

അസുഖമാണെന്ന് മനസിലായ ആദ്യദിവസങ്ങളിൽ എടുത്തതാണ് ഫോട്ടോയെന്നും കുറിപ്പിൽ രചന വ്യക്തമാക്കുന്നു. ഫോട്ടോകളിൽ കാണുന്ന സന്തോഷവും ചിരിയും ഫോട്ടോക്ക് വേണ്ടി മാത്രമുള്ളതാണെന്നും സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ലെന്നും രചന അറിയിച്ചു. നിരവധി പേരാണ് എത്രയും വേഗം സുഖമാകട്ടെ എന്ന ആശംസയുമായി എത്തിയിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago