തനിക്കെതിരായ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി രമ്യ സുരേഷ്. അശ്വന്തിന്റെ കോക്കിന്റെ പരാമശം തന്നെ വേദനിപ്പിച്ചില്ലെന്ന് രമ്യ സുരേഷ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ശ്രദ്ധിക്കാത്ത ആളാണ് താന്‍. സംവിധായകന്‍ അഖില്‍ മാരാരിന്റെ പോസ്റ്റിലൂടെയാണ് താന്‍ ഇതേപ്പറ്റി അറിയുന്നത്. പരാമര്‍ശത്തില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും രമ്യ സുരേഷ് പറഞ്ഞു.
മമ്മൂട്ടി നായകനായി എഥ്തിയ ക്രിസ്റ്റഫര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ യൂട്യൂബ് നിരൂപണത്തിലായിരുന്നു അശ്വന്ത് കോക്ക് രമ്യ സുരേഷിനെതിരെ പരാമര്‍ശം നടത്തിയത്. ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടി എന്നായിരുന്നു രമ്യയെക്കുറിച്ച് അശ്വന്ത് പറഞ്ഞത്. ഇതിനെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന. ബലാത്സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ’ എന്നായിരുന്നു അഖിലിന്റെ പോസ്റ്റ്. സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു രമ്യ സുരേഷ് പ്രതികരിച്ചത്.
അഖില്‍ മാരാരിന്റെ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ അശ്വന്ത് കോക്ക് പ്രതികരിച്ചു കണ്ടിരുന്നുവെന്ന് രമ്യ പറഞ്ഞു. താന്‍ നല്ലൊരു നടിയാണെന്നും ടൈപ്പ് കാസ്റ്റായി പോകുന്നു എന്ന് തോന്നിയെന്നുമാണ് അയാള്‍ ഉദ്ദേശിച്ചതെന്നുമാണ് അശ്വന്ത് കോക്ക് പിന്നീട് പറഞ്ഞുകണ്ടത്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും രമ്യ പറഞ്ഞു. സാമ്പത്തികമുള്ള സിനിമകളില്‍ വിളിക്കില്ലേ എന്ന് ആദ്യമൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ എല്ലാ ആക്ടേഴ്‌സിനോടും സാമ്പത്തികം കുറഞ്ഞ പടമെന്നു പറഞ്ഞാണ് വിളിക്കുന്നതെന്നും രമ്യ പറഞ്ഞു. സാധാരണക്കാരുടെ ജീവിതം എന്നു പറയുന്നത് കഷ്ടപ്പാടും ദുരിതങ്ങളുമൊക്കെ നിറഞ്ഞതാണ്. അതൊക്കെ ചെയ്യാനും ആളുകള്‍ വേണ്ടെ എന്നും രമ്യ ചോദിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…