Categories: Celebrities

നീലക്കുയിലിലെ റാണി വിവാഹിതയാകുന്നു !!! ആശംസകളുമായി ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു നീലക്കുയില്‍. ഏറെ ജനപ്രീതി നേടിയ പരമ്പര അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ക്ലൈമാക്‌സുകളെ വെല്ലുന്ന രീതിയില്‍ ആരാധകരെ അമ്പരപ്പിച്ചാണ് സീരിയല്‍ അവസാനിച്ചത്. പരമ്പരയിലെ നായികമാരിലൊരാളായ റാണിയെ അവതരിപ്പിച്ച ലത സംഗരാജു വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമായിരുന്നു. ഇപ്പോഴിതാ താരം വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മ ീഡിയയിലൂടെ പുറത്തു വന്നിട്ടുള്ളത്. ലത തന്നെയായിരുന്നു ഈ സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്.

പ്രിയതമനൊപ്പമുള്ള ചിത്രങ്ങളും ലത സോഷ്യല്‍മ ീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 14നാണ് വിവാഹം. വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത പോസ്റ്റില്‍ പറയുന്നു. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നല്‍കിയിരിക്കുന്നത്.

ലതയെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും മിക്കവരും താരത്തെ റാണിയെന്നാണ് വിളിക്കുന്നത്.
നീലക്കുയിലിലൂടെയാണ് ലത സംഗരാജു മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.
തെലുങ്കില്‍ നിന്നാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും നിരവധി പരമ്പരകളില്‍ അഭിനയിച്ചു. ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ സ്റ്റാര്‍ട്ട് മ്യൂസിക്കിലും താരം പങ്കെടുത്ത് ശ്രദ്ദ നേടിയിരുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago