ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് രശ്മി അനില്‍. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നടി സജീവാണ്. ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ച് രശ്മി അനില്‍ പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്. ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്താനെത്തിയപ്പോഴായിരുന്നു നടി മനസു തുറന്നത്.
2006ലായിരുന്നു തന്റെ വിവാഹമെന്ന് രശ്മി പറയുന്നു. ആദ്യകാലത്ത് ഭര്‍ത്താവിന്റെ ക്യാരക്ടര്‍ തന്നെ വേറെയായിരുന്നുവെന്ന് രശ്മി പറയുന്നു. താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതോ ചുരിദാര്‍ ധരിക്കുന്നതോ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. വീട്ടിലും പുറത്തും സാരി നിര്‍ബന്ധമായിരുന്നു. വീട്ടില്‍ സെറ്റ് സാരി വേണം. പുറത്തുപോകുമ്പോള്‍ സാരിയില്‍ 25 പിന്നെങ്കിലും കുത്തണം. ഒന്നും എവിടെയും കാണാന്‍ പാടില്ല. ഗര്‍ഭിണിയായിരുന്ന സമയത്തും സാരിയാണ് ധരിച്ചത്. തന്റെ കഷ്ടപ്പാട് കണ്ട് ഒരു ചുരിദാര്‍ വാങ്ങി ഇട്ടൂടേ എന്ന് ഡോക്ടര്‍ വരെ ചോദിച്ചിട്ടുണ്ടെന്നും രശ്മി പറഞ്ഞു.
ഇരിക്കുന്ന സാധനങ്ങള്‍ സ്ഥാനം മാറിയാല്‍ അന്ന് വീട്ടില്‍ വഴക്കായിരുന്നു. ഒരു ഘട്ടത്തില്‍ ഡിവോഴ്‌സ് ചെയ്താലോ എന്നു വരെ ചിന്തിച്ചു. പിന്നെ അദ്ദേഹം എന്ത് പറഞ്ഞാലും താന്‍ അനുസരിച്ചു തുടങ്ങി. മനസുവച്ചാല്‍ അദ്ദേഹം നന്നാവില്ലേ എന്നാണ് ചിന്തിച്ചത്. ഇപ്പോള്‍ താന്‍ പറയുന്നത് അദ്ദേഹവും കേള്‍ക്കുമെന്നും രശ്മി അനില്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…