Actress Rasna Pavithran Gets Married
താര വിവാഹങ്ങൾ തകൃതിയായി നടക്കുന്ന സിനിമ ലോകത്ത് ഇതാ ആരുമറിയാതെ മറ്റൊരു താരവിവാഹം കൂടി. പ്രേക്ഷകരുടെ പ്രിയ നടി രസ്‌ന പവിത്രനാണ് വിവാഹിതയായത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂര്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പരമ്പരാഗതമായ രീതിയില്‍ അതീവസുന്ദരിയായി എത്തിയ രസ്‌നയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വിവാഹത്തിന് വേണ്ടി മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ വസ്ത്രങ്ങളും ആഭരണങ്ങളും ഒരുക്കി വെച്ചിരുന്നു.
വിവാഹത്തിന്റെ ഒരുക്കങ്ങളെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അരുണ്‍ ദേവ്:
ട്രഡിഷണല്‍ ദാവണിയായിരുന്നു രസ്‌ന വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തത്. പരമ്പരാഗതമായൊരു ഫീല്‍ കിട്ടുന്നതിന് വേണ്ടി കുങ്കുരു വര്‍ക്ക് കൊടുത്തിരിക്കുകയാണെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു. സാധാരണ ആഭരണങ്ങളിലാണ് ഇത്തരം വര്‍ക്ക് ചെയ്യാറുള്ളത്. എന്നാല്‍ രസ്‌നയ്ക്ക് വേണ്ടി പ്രത്യേകമായി ദാവണിയുടെ ബ്ലൗസില്‍ കുങ്കുരു മുത്തുകള്‍ നെക്കിലും സ്ലീവിലും കൊടുത്തിരിക്കുകയാണ്. അതിനൊപ്പം മോഡേണ്‍ ലുക്കിന് വേണ്ടി ലെയിസ് ബോര്‍ഡറും നല്‍കി. പൂര്‍ണമായും സില്‍ക്കില്‍ തന്നെയാണ് ബ്ലൗസ് തുന്നിയത്.
സ്‌കേര്‍ട്ട് ചെയ്തിരിക്കുന്നത് ടിഷ്യു സില്‍ക്കിലാണ്. ബനാറസ് ഫീല്‍ വരുന്നതിന് വേണ്ടിയുള്ള ബോര്‍ഡറിങ് ചെയ്തിരിക്കുന്നത്. മുപ്പതിനായിരത്തോളം രൂപയാണ് വസ്ത്രത്തിലെ വര്‍ക്കുകള്‍ക്കായി മുടക്കിയിരിക്കുന്നത്. കൂടുതല്‍ ട്രഡീഷണല്‍ ലുക്ക് വരുന്നതിന് വേണ്ടി ടെമ്പിള്‍ വര്‍ക്ക് ചെയ്തിരിക്കുന്ന ആഭരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനോട് മാച്ച് ചെയ്യുന്ന വളകളും കമ്മലുമാണ് കൊടുത്തിരിക്കുന്നത്. ഒരു മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 25, ദിവസത്തോളം എടുത്തിട്ടാണ് ഈ വസ്ത്രം ഒരുക്കിയിരിക്കുന്നത്.
തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന സിനിമയില്‍ നായികയായി രസ്‌ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലും രസ്‌ന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…