മലയാളീ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് രേഖ രതീഷ്. അഭിനയരംഗത്തേക്ക് ബാലതാരമായിയെത്തിയ താരം സിനിമ-സീരിയല്‍ മേഖലയിൽ ഒരേ പോലെ പ്രശസ്തി നേടി. ഇപ്പോൾ നിലവില്‍ രണ്ട് സീരിയലുകളിലാണ് നടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.വളരെ അടുത്ത സമയത്താണ് താരം സോഷ്യല്‍ മീഡിയകളില്‍ സജീവമായത്.
View this post on Instagram
ഇപ്പോളിതാ മകന് അയാനോടൊപ്പമുള്ള താരത്തിന്റെ വളരെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. എന്റെ മോനാണ് എന്റെ ശക്തിയും പിന്തുണയുമെന്ന് പറയുകയാണ് നടി രേഖ. ഈ ചെറിയ പ്രായത്തില്‍ അവന് തരുന്ന ഊര്‍ജം വളരെ വലുതാണ്. ‘അമ്മാ, ഫോട്ടോ എടുക്ക്, പോസ്റ്റ് ചെയ്യ്’ എന്നൊക്കെ അവനാണ് നിര്‍ബന്ധിക്കുന്നതെന്ന് രേഖ പറയുന്നു.
 
View this post on Instagram
;
ഒരു ഫോട്ടോ പോസ്റ്റ് ചെയ്യും മുന്‍പ് ഞാന്‍ അവനോട് ചോദിക്കും, ‘ഈ ഫോട്ടോ അമ്മ പോസ്റ്റ് ചെയ്തോട്ടെ, മോനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ’ എന്ന്. അവനു കൊടുക്കേണ്ട ബഹുമാനം ആണത്. അപ്പോള്‍ അവന് പറയുന്നത് ‘ബ്യൂട്ടിഫുള്‍ പിക്. പോസ്റ്റ് ചെയ്. അമ്മ എന്തിനാ കോണ്‍ഷ്യസ് ആകുന്നത്’ എന്നാണ്. ഇനിയുള്ള ജീവിതത്തില്‍ മകനെ മാത്രം ബോധിപ്പിച്ചാല്‍ മതിയെന്ന് പറയുകയാണ് രേഖ.