‘കേരളം പോലൊരു സംസ്ഥാനത്ത് സിനിമയിലെ മോശം അനുഭവം പറയാന്‍ ഒരു ഇടമില്ല എന്നത് അവിശ്വസനീയം’: റിമ കല്ലിങ്കല്‍

കേരളം പോലൊരു സംസ്ഥാനത്ത് സിനിമാ മേഖലയിലെ മോശം അനുഭവം പറയാന്‍ ഒരു ഇടമില്ല എന്നത് അവിശ്വസനീയമെന്ന് നടി റിമ കല്ലിങ്കല്‍. സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്നല്ല, ഒരു ചെറിയ മോശം അനുഭവം ആണെങ്കിലും അത് പറയാന്‍ സ്‌പേസ് ഉണ്ടാകണം. ഇത്രയും വര്‍ഷമായി കേരളത്തിലെ സിനിമാ മേഖലയില്‍ അങ്ങനെ ഒരു ഇടനമില്ല. ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍അ വിടെ ആര്‍ക്കും കളങ്കം സംഭവിക്കാന്‍ പാടില്ലെന്നും റിമ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ റീജിയണല്‍ ഐഎഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റിമ.

കേരളത്തെവച്ച് നോക്കുമ്പോള്‍ ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നു. ഒരു തൊഴില്‍ തര്‍ക്കമോ, മറ്റെന്തെങ്കിലുമോ സംഭവിക്കാം. കൃത്യമായ ഹൈറാര്‍ക്കി ഉള്ള സ്‌പേസാണ് സിനിമ. അത് ആവശ്യവുമാണ്. എന്നാല്‍ എല്ലാ തൊഴിലാളികള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി ഉറപ്പായും നടപ്പാക്കണം. വൈറസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇത്തരത്തിലൊരു കമ്മിറ്റി രൂപീകരിച്ചിരുന്നു. നിയമവശങ്ങള്‍ അറിയുന്ന ഒരാള്‍ ഉണ്ടായിരിക്കണം എന്നല്ലാതെ ഇതിന് കാര്യമായ ബുദ്ധിമുട്ടില്ലെന്നും റിമ പറഞ്ഞു.

തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ സംഘടനകളും അതിനുവേണ്ടി ഇറങ്ങുക തന്നെ വേണം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിന്റെ സൈഡില്‍ നിന്ന് വരുന്ന കമന്റുകളോ, ജോലി കിട്ടാതിരിക്കാനുള്ള സാധ്യതകളുണ്ട് എന്ന തരത്തിലുളള സംസാരങ്ങളോ എല്ലാം ഇതേ വിഭാഗത്തില്‍പ്പെടുമെന്ന് ‘വൈറസി’ന്റെ സെറ്റില്‍ വൈശാഖ് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിരുന്നു. എല്ലാ യൂണിയനുകളും വരിസംഖ്യ വാങ്ങി അംഗത്വം നല്‍കുന്നതിനൊപ്പം തന്നെ അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദേശങ്ങളും ക്ലാസ്സുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തവും കൂടി കാണിക്കണമെന്നും റിമ വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago