ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേയെന്ന് കമന്റ്; പണി ഏൽപ്പിച്ച് ബാങ്കിൽ പേയ്മെന്റ് ഇട്ടിരുന്നോ എന്ന് റിമ കല്ലിങ്കൽ

സോഷ്യൽ മീഡിയയിൽ നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ വന്ന ഒരു കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തമിഴ് നാട്ടിലെ കൂന്നൂരിലെ സ്റ്റാൻസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ നിന്നുള്ള ചിത്രമാണ് റിമ കല്ലിങ്കൽ പങ്കുവെച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താൻ ഒരിക്കൽ പഠിച്ച വിദ്യാലയത്തിന്റെ മുമ്പിലേക്ക് റിമ എത്തിയത്. ചിത്രത്തിന് താഴെ ഇതേ വിദ്യാലയത്തിൽ പഠിച്ച നിരവധി പേർ കമന്റുമായി എത്തിയിരുന്നു.

ഇതിനിടയിലാണ് ഒരാൾ ‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേ, ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്ന കമന്റുമായി എത്തിയത്. ഇതിന് മറുപടിയായി റിമ, ‘ചേട്ടൻ എന്നെ ആ പണി ഏൽപ്പിച്ച് ബാങ്കിൽ പേയ്മെന്‌റ് ഇട്ടിരുന്നോ?’ എന്ന മറുപടിയാണ് നൽകിയത്. എന്നാൽ, റിമ ഈ പറഞ്ഞതിനും മറുപടിയുമായി കമന്റ് ബോക്സിൽ ആളുകളെത്തി.

കഴിഞ്ഞദിവസം ആയിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിനിയെ എം ടി അബ്ദുള്ള മുസ്ലിയാർ പൊതുവേദിയിൽ അപമാനിച്ചത്. മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു സർട്ടിഫിക്കറ്റ് വിതരണത്തിനായി പെൺകുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാർ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടികളെ ഒന്നും ഇങ്ങോട്ടേക്ക് വിളിക്കണ്ട, സമസ്തയുടെ തീരുമാനം നിങ്ങൾക്ക് അറിയില്ലേ എന്ന് ചോദിച്ചു കൊണ്ടായിരുന്നു കയർത്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago