‘ഊള ബാബുവിനെ പോലെയാകരുത്’; വിജയ് ബാബുവിന് എതിരെ ആരോപണം ഉന്നയിച്ച യുവനടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ

നിർമാതാവും അവതാരകനുമായ വിജയ് ബാബുവിന് എതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവനടിക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. യുവനടിക്ക് പിന്തുണ അറിയിച്ചു കൊണ്ട് സിനിമാ മേഖലയിൽ നിന്ന് പരസ്യമായി രംഗത്തെത്തുന്ന ആദ്യത്തെയാളാണ് റിമ കല്ലിങ്കൽ. യുവനടിക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഡബ്ല്യു സി സി ഇറക്കിയ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിലൂടെ റിമ പങ്കുവെച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ വിജയ് ബാബുവിനെതിരെ പ്രചരിക്കുന്ന പോസ്റ്ററുകളും മീമുകളും റിമ പങ്കുവെച്ചിട്ടുണ്ട്. ‘ഊള ബാബുവിനെ പോലെയാകരുത്’ എന്ന തലക്കെട്ടോടെ നിരവധി മീമുകളാണ് പ്രചരിക്കുന്നത്. ബലാത്സംഗത്തെ അതിജീവിച്ചവരോട് ഊള ബാബു സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു, റേപ് എന്ന് പറയുമ്പോള്‍ സെക്‌സ് എന്ന് കേള്‍ക്കുന്നു, അപരിചിതര്‍ക്കിടയില്‍ നടന്നാല്‍ മാത്രമേ അത് ബലാത്സംഗമാണെന്ന് അംഗീകരിക്കൂ എന്നിങ്ങനെ നിരവധി കാര്യങ്ങൾ പങ്കുവെച്ചാണ് ഊള ബാബുവിനെ പോലെയാകരുത് എന്ന തലക്കെട്ടോടെ മീമുകൾ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ പങ്കുവെച്ച് നിങ്ങൾ ഊളബാബുവിനെ പോലെയാകരുത് എന്ന ആശയം പങ്കുവെയ്ക്കുന്ന കാർട്ടൂൺ പോസ്റ്ററാണ് റിമ സ്വന്തം പേജിൽ പങ്കുവെച്ചത്.

കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച വിജയ് ബാബു പുതിയ സിനിമയിൽ അവസരം നൽകാത്തതാണ് പരാതിക്ക് പിന്നിലെ കാരണമെന്ന് പറയുന്നു. പൊലീസ് മാധ്യമങ്ങളുമായി ഒത്തു കളിക്കുകയാണെന്നും തന്റെ കൈയിലുള്ള തെളിവുകൾ ഹാജരാക്കാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് വിജയ് ബാബുവിന്റെ പക്ഷം. അതേസമയം, കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ സാന്നിധ്യവും ഇരയെ ചൂഷണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും മനസിലായിട്ടുണ്ട്. ഇതുവരെ എട്ടു പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിജയ് ബാബുവിനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago