സംവിധായകൻ ആഷിഖ് അബുവിന് ഇന്ന് പിറന്നാൾ. ഭാര്യയും നടിയുമായി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലൂടെ ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ചു. ‘എന്റെ എല്ലാക്കാലത്തേക്കുമുള്ള പ്രണയത്തിന് പിറന്നാൾ ആശംസകൾ’ എന്ന് കുറിച്ചാണ് റിമ കല്ലിങ്കൽ ആശംസകൾ അറിയിച്ചത്. റിമ കല്ലിങ്കൽ ആഷിഖ് അബുവിനും ആഷിഖ് അബു റിമയ്ക്കും ചുംബനം നൽകുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ആശംസകൾ നേർന്നത്. നിരവധി ആരാധകരാണ് ആഷിഖ് അബുവിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്.
1978 ഏപ്രിൽ 12നാണ് ആഷിഖ് അബു ജനിച്ചത്. നിലവിൽ സംവിധായകൻ, നിർമാതാവ്, നടൻ, വിതരണക്കാരൻ എന്നീ നിലകളിൽ മലയാള സിനിമയിൽ സജീവമാണ് താരം. ഡാഡി കൂൾ, സാൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ്, മായാനദി, വൈറസ്, നാരദൻ എന്നിവയാണ് ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രങ്ങൾ. 2013ലാണ് റിമ കല്ലിങ്കലിനെ ആഷിഖ് അബു വിവാഹം കഴിച്ചത്. നവംബർ ഒന്നിന് കാക്കനാട് രജിസ്ട്രേഷൻ ഓഫീസിൽ വെച്ച് ആയിരുന്നു വിവാഹം.
പരസ്യനിർമ്മാതാവായാണ് ആഷിഖ് അബു കലാജീവിതം ആരംഭിച്ചത്. ദീർഘകാലം പ്രശസ്ത സംവിധായകൻ കമലിന്റെ സംവിധാനസഹായി ആയിരുന്നു. തന്റെ ഒരു ചിത്രം മറ്റൊന്നിന്റെ അനുകരണം ആകരുതെന്നു നിർബന്ധമുള്ളതായി പല അഭിമുഖങ്ങളിലും ആഷിഖ് അബു പറഞ്ഞിട്ടുണ്ട്. ആഷിഖിന്റെ സിനിമകളുടെ മറ്റൊരു പ്രത്യേകതയായി പറയാവുന്നത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ്. 2017ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ആണ് ആദ്യ നിർമ്മാണ സംരംഭം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…