മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നടി സമാന്ത. നടൻ ദുൽഖർ സൽമാന് ഒപ്പമാണ് സമാന്തയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ദുൽഖർ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്ന ഗാങ്സ്റ്റർ ചിത്രത്തിലൂടെ സമാന്ത മലയാളത്തിലേക്ക് എത്തും. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി നിരവധി ചിത്രങ്ങൾ എത്തിയിട്ടുണ്ട്. ഏതായാലും അടുത്ത തലമുറയും സിനിമയ്‌ക്കായി കൈ കോർക്കുകയാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇതിലേതെന്നാണ് സൂചന.
തെലുങ്കിലെ സൂപ്പർ നായികയായ സമാന്ത തമിഴിലും സജീവമാണ്. ദ ഫാമിലി മാൻ സീസൺ ടുവിലൂടെ താരം പാൻ ഇന്ത്യൻ ശ്രദ്ധേ നേടിയിരുന്നു. അതേസമയം, ബോളിവുഡിൽ അരങ്ങേറാൻ സമാന്ത തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് താരം മലയാളത്തിലേക്കും എത്തുന്നത്. നേരത്തെ, മഹാനടി എന്ന ചിത്രത്തിലും ദുൽഖറിനൊപ്പം സമാന്ത എത്തിയിരുന്നു. എന്നാൽ അധികം സീനുകൾ ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…