നടി സംവൃതക്കും ഭർത്താവ് അഖിലിനും ആൺകുഞ്ഞ് പിറന്നു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്. “അഗസ്ത്യക്ക് കഴിഞ്ഞ ആഴ്‌ചയാണ് അഞ്ച് വയസ്സ് പൂർത്തിയായത്. ഇപ്പോൾ അവനൊരു ബർത്ത്ഡേ ഗിഫ്റ്റ് ലഭിച്ചിരിക്കുന്നു. ഒരു കുഞ്ഞനിയൻ.. രുദ്ര.” എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇരുപതാം തീയതിയാണ് രുദ്രക്ക് സംവൃത ജന്മമേകിയത്.
മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനായ ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനിൽ. മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങി. വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സംവൃതയുടെ ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവും നടത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…