ബിഎംഡബ്ല്യു സ്വന്തമാക്കി നടി സംയുക്ത മേനോൻ

തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ. തുടർന്ന് എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ്, വെളളം സിനിമകളിലും താരം ചെയ്ത വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ പക്ഷേ താരം വാർത്തകളിൽ നിറയുന്നത് സിനിമയുടെ പേരിലല്ല. പകരം ഇഷ്ടവാഹനം സ്വന്തമാക്കിയതിന്റെ പേരിലാണ്. ബി എം ഡബ്ല്യൂ സ്വന്തമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് താരം. ‘എന്റെ സന്തോഷം നിങ്ങൾ എല്ലാവരുമായി പങ്കു വെയ്ക്കുന്നു’ എന്ന കുറിപ്പോടെയാണ് പുതിയ വാഹനത്തിന് ഒപ്പമുള്ള ചിത്രങ്ങൾ സംയുക്ത പങ്കുവെച്ചത്.

നീണ്ടകാലത്തെ ആഗ്രഹത്തിനൊടുവിൽ ബി എം ഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിനാണ് താരം സ്വന്തമാക്കിയത്. നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 3 സീരീസ് ഗ്രാന്‍ ലിമോസിനെ രാജ്യത്ത് അവതരിപ്പിച്ചത്. ചുവന്ന നിറത്തിലുള്ള മോഡലാണ് സംയുക്ത സ്വന്തമാക്കിയത്.

കൊച്ചി കളമശേരിയിലെ ബിഎംഡബ്ല്യുവിന്റെ EVM ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് വാഹനം താരം സ്വന്തമാക്കിയത്. KL07CX3696 ആണ് വാഹനത്തിന്റെ നമ്പര്‍. വാഹനം സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബിഎംഡബ്ല്യു തങ്ങളുടെ പുതിയ 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ്. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന് 51.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago