തിയറ്ററുകൾ കീഴടക്കി ഉത്സവപ്രതീതി തീർത്ത് ‘ആറാട്ട്’ മുന്നേറുകയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ ‘ആറാട്ട്’ തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലും മികച്ച അഭിപ്രായമാണ് ആറാട്ട് സ്വന്തമാക്കുന്നത്. മാസ് സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും ചിത്രം നിരാശപ്പെടുത്തില്ലെന്ന് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നിറയുന്നു. രണ്ടര മണിക്കൂർ സ്ക്രീനിൽ നിറഞ്ഞ് വിളയാടുന്ന മോഹൻലാലിനെ ആണ് ആറാട്ടിൽ കാണാൻ കഴിയുക.
‘ആറാട്ട്’ ഒരു മുഴുനീള ലാലേട്ടൻ ചിത്രമാണെന്ന് കുറിച്ചിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ, സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സാനിയ ഇങ്ങനെ പറഞ്ഞത്. ‘ഒരു മുഴുനീള ലാലേട്ടൻ സിനിമ. ചിത്രത്തിലെ ഊർജ്ജസ്വലനായ ലാലേട്ടന്റെ പ്രകടനം കാണാൻ വളരെയധികം ഇഷ്ടമാണ്. ലാലേട്ടനും ഉണ്ണിക്കൃഷ്ണൻ സാറിനും മുഴുവൻ ആറാട്ട് ടീമിനും ആശംസകൾ നേരുന്നു. ചിത്രം ഇപ്പോൾ തിയറ്ററുകളിൽ’ – സാനിയ ഇയ്യപ്പൻ ഫേസ്ബുക്കിൽ കുറിച്ചു. ആറാട്ട് സിനിമയുടെ ഒരു പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് സാനിയ ഇങ്ങനെ കുറിച്ചത്.
ഫെബ്രുവരി പതിനെട്ടിന് ആയിരുന്നു ആറാട്ട് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തത്. കോവിഡ് മൂന്നാം തരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് എത്തിയ ആദ്യ മാസ് ചിത്രം കൂടിയായിരുന്നു ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ട്രയിലറും പാട്ടുകളും ചിത്രത്തിൽ നിന്നുള്ള സ്റ്റില്ലുകളും പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…