തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ഏറെ പ്രശസ്തി നേടി നിൽക്കുന്ന താരമാണ് ശരണ്യ. ആകാശഗംഗ 2 എന്ന ചിത്രത്തിൽ കത്തിക്കരിഞ്ഞ ചുടലയക്ഷി ആയി എത്തിയതും ശരണ്യ ആയിരുന്നു. തമിഴിൽ അഭിനയിച്ചുകൊണ്ട് ആരംഭം കുറിച്ചു പിന്നീട് മലയാളത്തിലേക്ക് എത്തിയ താരമാണ് ശരണ്യ ആനന്ദ്. നടിയും ഒരു കോറിയോഗ്രാഫറും കൂടിയാണ് ശരണ്യ. ബിയോണ്ട് ദി ബോർഡേഴ്സ് എന്ന മോഹൻലാൽ നായകനായി എത്തിയ മലയാള ചിത്രത്തിലാണ് ശരണ്യ ആദ്യമായി വേഷമിട്ടത്. ഒരു മോഡൽ കൂടിയായ ശരണ്യ പ്രശസ്തമായ പല ബ്രാൻഡുകൾക്കും വേണ്ടി മോഡലായി എത്തിയിട്ടുണ്ട്. അഭിനയ രംഗത്ത് വിജയയാത്ര തുടരുന്ന ശരണ്യ ഇനി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. നാഗ്‌പൂരിൽ ജനിച്ചു വളർന്ന ചാലക്കുടിക്കാരൻ മനീഷ് രാജൻ നായരാണ് ഗുജറാത്തിൽ ജനിച്ചു വളർന്ന ശരണ്യയുടെ വരൻ. പ്രതിശ്രുതവരനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശരണ്യ. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.
വീട്ടുകാർ കണ്ടെത്തിയതാണ് മനീഷിനെ. കുറച്ചു നാളായി വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അച്ഛന്റെ ഒരു സുഹൃത്ത് വഴി മനീഷേട്ടന്റെ ആലോചന വന്നത്. സത്യത്തിൽ ലോക്ക് ഡൗൺ കാലത്ത് ഞാൻ വളരെ കൺഫ്യൂസ്ഡ് ആയിരുന്നു. അതിനിടെയാണ് മനീഷേട്ടന്റെ വിവാഹാലോചന വന്നതും സംസാരിച്ച് നോക്കാൻ അച്ഛൻ പറഞ്ഞതും.
ഞങ്ങൾ ആദ്യം സംസാരിച്ചപ്പോൾ, ‘നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന ആളാണ് ഞാന്‍’ എന്ന് മനീഷേട്ടൻ പറഞ്ഞപ്പോൾ എന്റെ മനസ്സില്‍ ആദ്യ ലഡു പൊട്ടി. അടിപൊളി! ‘ഹിന്ദി വാല ?’ എന്നു ഞാൻ ചോദിച്ചപ്പോൾ, ‘അല്ല മലയാളിയാണ്’ എന്നു പറഞ്ഞു. അതോടെ ഡബിൾ ഹാപ്പി. കാരണം ഞാനും നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന മലയാളിയാണല്ലോ.
അച്ഛൻ മനീഷേട്ടന്റെ കാര്യം എന്നോട് പറഞ്ഞപ്പോൾ ചാലക്കുടി എന്നേ പറഞ്ഞിരുന്നുള്ളൂ. ഈ നോർത്ത് ഇന്ത്യൻ കണക്ഷൻ സൂചിപ്പിച്ചില്ല. അവിടം കൊണ്ടും തീർന്നില്ല, അടുത്തതായി അദ്ദേഹം പറഞ്ഞ ആഗ്രഹങ്ങളിൽ ഒന്ന് ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നായിരുന്നു. അതോടെ രണ്ടാമത്തെ ലഡുവും പൊട്ടി. എന്റെയും വലിയ ആഗ്രഹം അതായിരുന്നു. അതോടെ ഞാൻ വീണു. എങ്കിലും ഇതിലൊക്കെ പ്രധാനപ്പെട്ട മറ്റു കാര്യങ്ങൾ വരുന്നതേയുണ്ടായിരുന്നുള്ളൂ.
മനീഷേട്ടൻ എം.ബി.എ കഴിഞ്ഞ് ഫാമിലി ബിസിനസ്സിൽ ചേരുകയായിരുന്നു. അവരുടെ ബിസിനസ്സ് ഫാഷൻ മേഖലയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ പലയിടത്തും ബ്രാഞ്ചുകളുണ്ട്. അതിൽ എനിക്കും വലിയ താൽപര്യമുണ്ട്. എന്റെ കരിയറിന്റെ കാര്യത്തിൽ എനിക്കു തീരുമാനമെടുക്കാം എന്നായിരുന്നു പുള്ളിയുടെ ലൈൻ. അഭിനയം തുടരാനാണ് പ്ലാനെങ്കിൽ തുടർന്നോളൂ എന്നു പറഞ്ഞതോടെ ഞാൻ ഉറപ്പിച്ചു, കാര്യങ്ങൾ ഒത്തു വന്നാൽ മനീഷേട്ടൻ തന്നെയാകും എന്റെ ജീവിത പങ്കാളി. ജാതകം നോക്കിയപ്പോൾ അതും ചേരുന്നത്. എന്റേത് പാപജാതകമാണ്. മനീഷേട്ടന്റെതും പാപജാതകം തന്നെ. പിന്നെ ഇടംവലം നോക്കിയില്ല. മാര്യേജ് ഫിക്സ്ഡ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…