‘ഗര്‍ഭിണിയായപ്പോള്‍ ക്രൂരമര്‍ദനം, ലൊക്കേഷനിലും തല്ലാന്‍ വന്നു’; പ്രണയവിവാഹത്തില്‍ നേരിടേണ്ടി വന്ന ദുരിതം പറഞ്ഞ് നടി സീത

ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ സജീവമായിരുന്ന നടിയാണ് സീത. സാവല്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് സീത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ദേവാസുരം, ഹിറ്റ്‌ലര്‍, ജനം, ഭൂമിഗീതങ്ങള്‍, പിന്‍ഗാമി, നിര്‍ണയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ സീത വേഷമിട്ടു. ഇപ്പോഴിതാ കുടുംബ ജീവിതത്തില്‍ ഉണ്ടായ തകര്‍ച്ചയെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുത്തപ്പോഴാണ് താരം മനസ് തുറന്നത്.

ആന്ധ്രാസ്വദേശിയായ അനിലായിരുന്നു സീതയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. തെലുങ്ക് സീരിയയില്‍ അഭിനയിക്കുമ്പോഴാണ് അനിലിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. അനിലുമായുള്ള ബന്ധത്തെ പലരും എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ താനത് കാര്യമാക്കിയിരുന്നില്ലെന്നും സീത പറയുന്നു. വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ താന്‍ അയാളോട് രണ്ട് വര്‍ഷത്തെ സാവകാശം ചോദിച്ചു. ആദ്യം സമ്മതിച്ചെങ്കിലും രണ്ട് മാസത്തിന് ശേഷം വിവാഹത്തിന് നിര്‍ബന്ധിച്ചു. വിവാഹം കഴിഞ്ഞും അഭിനയിക്കാന്‍ പോകാമെന്നായിരുന്നു അയാള്‍ പറഞ്ഞത്.

വിവാഹത്തിന് മുന്‍പോ ശേഷമോ അനില്‍ സ്‌നേഹത്തോടെ പെരുമാറിയിട്ടില്ലെന്ന് സീത പറയുന്നു. എപ്പോഴും വഴക്കായിരുന്നു. സ്റ്റൂള്‍ എടുത്ത് അടിക്കാനൊക്കെ വന്നിട്ടുണ്ട്. അതിനിടയില്‍ താന്‍ ഗര്‍ഭിണിയായി. ചവിട്ടും അടിയും കിട്ടിയതോടെ അബോര്‍ഷനായി. പത്ത് കൊല്ലം ആ ദാമ്പത്യ ജീവിതം ഉണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം മാത്രമേ ഒരുമിച്ച് ജീവിച്ചിട്ടുള്ളൂ എന്നും ഏഴ് വര്‍ഷം തന്റെ വീട്ടിലാണ് കഴിഞ്ഞതെന്നും നടി പറഞ്ഞു.

അതിനിടയില്‍ ലൊക്കേഷനില്‍ വച്ച് അടിക്കാന്‍ വന്ന സംഭവവും ഉണ്ടായിട്ടുണ്ട്. അടിയും വഴക്കും ഒക്കെയാണെങ്കിലും തനിക്ക് അയാളോട് ഇഷ്ടമായിരുന്നു. ആ സമയത്താണ് താന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന സീരിയലില്‍ ഒരു നടനെ വേണം എന്ന് പറഞ്ഞത്. അടുത്ത് വന്നാല്‍ തനിക്ക് കാണാമല്ലോ എന്ന് കരുതി കാസ്റ്റിങ് ഡയറക്ടറോട് താന്‍ അദ്ദേഹത്തെ വിളിച്ചു നോക്കൂ എന്ന് പറഞ്ഞു. അങ്ങനെ അയാള്‍ സെറ്റിലെത്തി. ഒരു ദിവസം തന്നെ അടുത്തു വിളിച്ചു. സ്‌നേഹത്തോടെ വിളിക്കുകയാണല്ലോ എന്ന് കരുതി ചെന്നപ്പോള്‍ അവിടെയും തല്ലാന്‍ വന്നുവെന്നും സീത കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ വിവാഹ ബന്ധം വേര്‍പെടുത്തി. ഡിവോഴ്‌സിന് ശേഷവും അയാള്‍ വിളിക്കുമെനന്് കരുതി. എന്നാല്‍ മറ്റൊരു വിവാഹം കഴിക്കുകയാണുണ്ടായതെന്നും സീത പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago