തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ താരങ്ങള്‍ ഒന്നടങ്കം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. തമിഴിന്റെ പ്രിയപ്പെട്ട താരങ്ങളായ കമല്‍ഹാസനും ഖുഷ്‌ബുവും ശരത് കുമാറും മാത്രമല്ല ഷക്കീല വരെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അസ്തമിക്കാറായ കോണ്‍ഗ്രസിലാണ് ഷക്കീല അംഗത്വം സ്വീകരിച്ചിരിക്കുന്നത്.
എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച ഷക്കീല കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്ന്. അതിര്‍ത്തി ജില്ലകളിലെങ്കിലും ഷക്കീല പ്രചാരണത്തിന് ഇറങ്ങിയാല്‍ അത് ഗുണം ചെയ്യുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു ആലോചനയേ ഇല്ലെന്നാണ് പ്രധാനപ്പെട്ട നേതാക്കള്‍ പറയുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് വേണ്ടി നിരവധി പേർ പ്രചാരണത്തിന് എത്തിയിട്ടുണ്ട്. പക്ഷെ ഷക്കീല എത്തുന്നത് കുടുംബ വോട്ടുകളില്‍ വലിയ രീതിയിൽ വിളളല്‍ വീഴ്‌ത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. യാഥാസ്ഥിക ചിന്താഗതിക്കാര്‍ക്കിടയില്‍ ഇത് വലിയ അളവിൽ ദോഷം ചെയ്യുമെന്നാണ് ഷക്കീലയുടെ വരവിനെ എതിര്‍ക്കുന്നവരുടെ വാദം. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തനമെന്ന് ഷക്കീല ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇപ്പോള്‍ സിനിമാതിരക്കുകളില്‍നിന്നു വിട്ടുനില്‍ക്കുന്ന ഷക്കീല ചെന്നൈയിലാണ് താമസിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…