Actress Sobhita Dhulipala writes down a note on Kurupp pack up
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും എം സ്റ്റാർ എന്റർടൈന്മെന്റ്സും ചേർന്ന് നിർമിക്കുന്ന കുറുപ്പ് ഇന്നലെയാണ് ചിത്രീകരണം പൂർത്തിയായത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രത്തിന്റെ സംവിധാനം ദുൽഖറിന്റെ ആദ്യ ചിത്രം ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും UAEയിലുമായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശോഭിത ധുലിപാല, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കെ എസ് അരവിന്ദ്, ഡാനിയേൽ സായൂജ് എന്നിവർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയാണ്. സുശിന്‍ ശ്യാം സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും ചെയ്യുന്നു.
ചിത്രീകരണം പൂർത്തിയായ കുറുപ്പിൽ അഭിനയിക്കുവാൻ സാധിച്ചതിലുള്ള സന്തോഷവും നന്ദിയും തുറന്ന് പറഞ്ഞിരിക്കുകയാണ് നായിക ശോഭിത ധുലിപാല. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യ മുഴുനീള മലയാള സിനിമയാണ് കുറുപ്പ്. സംവിധായകനായ ശ്രീനാഥിനും നായകൻ ദുൽഖറിനും ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും തന്നെ നടി നന്ദി അറിയിച്ചിട്ടുണ്ട്. ചിത്രം തനിക്കേറെ സ്പെഷ്യൽ ആണെന്നും ശോഭിത തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു.
അനുരാഗ് കശ്യപ് ഒരുക്കിയ രാമൻ രാഘവ് 2.0 എന്ന ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്തേക്ക് കടന്ന് വന്നത്. ഷെഫ്, കാലകാണ്ടി, ഗൂഢാചാരി, ദി ബോഡി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശോഭിതക്ക് കരിയർ മാറ്റിമറിച്ചത് മെയ്‌ഡ് ഇൻ ഹെവൻ എന്ന ആമസോൺ പ്രൈം സീരിസിലെ വേഷമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…