സിനിമസെറ്റുകളിൽ തനിച്ച് പോയപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി ശ്രീധന്യ. സിനിമയിൽ അഭിനയിക്കുമ്പോൾ താൻ സെറ്റിലേക്ക് തനിച്ചായിരുന്നു പോയിരുന്നതെന്നും ഇക്കാരണം കൊണ്ടു മാത്രം ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ശ്രീധന്യ പറയുന്നത്. താൻ ഒറ്റയ്ക്ക് സെറ്റിൽ ചെല്ലുന്നതു കൊണ്ടാണ് ആളുകൾ തന്നെ തെറ്റദ്ധരിക്കുന്നതെന്നാണ് ഒരിക്കൽ സെറ്റിൽ വെച്ച് ഒരാൾ പറഞ്ഞതെന്നും അവർ വ്യക്തമാക്കി.
സിനിമ മറ്റേത് ജോലിയെയും പോലെ തന്നെയാണ് എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാൽ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും ശ്രീധന്യ വ്യക്തമാക്കുന്നു. ആദ്യത്തെ മൂന്ന് സിനിമകൾ സൗഹൃദത്തിന്റെ പേരിൽ ആയിരുന്നു ലഭിച്ചത്. വളരെ രസകരമായിരുന്നു അതിന്റെ ഷൂട്ടിംഗ്. എന്നാൽ, അതിനു ശേഷം ബുദ്ധിമുട്ട് തോന്നിയ പല സന്ദർഭങ്ങളും ഉണ്ടായിയെന്നാണ് നടി പറയുന്നത്. തന്റെ കരിയറിൽ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും ആദ്യ സിനിമയൊഴികെ ബാക്കിയെല്ലാ സെറ്റിലും താന്‍ ഒറ്റയ്ക്ക് തന്നെയാണ് പോയിട്ടുള്ളതെന്നും എന്നാൽ, ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ പലരുടേയും ധാരണ മറ്റെന്തോ ആണ് എന്നാണെന്നും നടി ശ്രീധന്യ പറഞ്ഞു.
ഒരു സെറ്റില്‍ വെച്ച് ഒരാള്‍ ഇക്കാര്യം തന്നോട് പറയുകയും ചെയ്തു. ‘നിങ്ങള്‍ ഒറ്റയ്ക്ക് വരുന്നത് കൊണ്ടാണ് തെറ്റിദ്ധരിക്കുന്നതെന്ന്.’ ഇത് കേട്ടപ്പോൾ അതിശയം തേന്നിയെന്നും ഏത് ജോലിക്കാണ് നമ്മൾ വീട്ടുകാരെയും കൂട്ടി പോകുന്നതെന്നും ശ്രീധന്യ ചോദിക്കുന്നു. സ്വന്തമായി വന്ന് തന്റെ ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ആ പണി നിര്‍ത്തുന്നതല്ലേ നല്ലത് എന്ന് താന്‍ അയാളോട് ചോദിച്ചതായും ശ്രീധന്യ വ്യക്തമാക്കുന്നു. താൻ ഈ പറഞ്ഞത് 2012ലെ കാര്യമാണെന്നും ഇപ്പോൾ ഈ കാഴ്ചപ്പാട് മാറിയിട്ടുണ്ടാകാമെന്നും ശ്രീധന്യ വ്യക്തമാക്കുന്നു. ജനപ്രിയ പരമ്പരയായ കൂടെവിടെയിലെ അതിഥി ടീച്ചർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടം കണ്ടെത്തിയ നടിയാണ് ശ്രീധന്യ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…