‘നയന്‍താരയെ പോലൊരു നടിയാകണം; ഷാരൂഖ് ഖാന്റെ നായികയാകണം’ ആഗ്രഹങ്ങള്‍ പറഞ്ഞ് ശ്രീവിദ്യ മുല്ലശ്ശേരി

നയന്‍താരയെ പോലൊരു നടിയാകണമെന്ന് ടി.വി, സിനിമ താരം ശ്രീവിദ്യ മുല്ലശ്ശേരി. നയന്‍താരയെ പോലൊരു നടിയായാല്‍ ഷാരൂഖ് ഖാന്റെ നായികയാകണമെന്നും ശ്രീവിദ്യ പറഞ്ഞു. സൈന പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒരുപാടുള്ള ആളാണ് താന്‍. അതില്‍ ഒരാഗ്രഹമാണ് നയന്‍താരയെ പോലെ ഒരു നടിയാകണമെന്നത്. നയന്‍താരയുടെ ലെവലില്‍ വളര്‍ന്നാല്‍ പത്തു കോടിയായിരിക്കും താന്‍ വാങ്ങുന്ന പ്രതിഫലം. തന്റെ ആഗ്രഹങ്ങള്‍ക്ക് അങ്ങനെ പരിധിയൊന്നുമില്ല. റൊമാന്റിക് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. റൊമാന്‍സ് വരുമോ എന്നറിയില്ലെന്നും എന്നാല്‍ അത് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണെന്നും ശ്രീവിദ്യ പറഞ്ഞു.

ആരുടെ കൂടെ അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഷാരൂഖാനായിക്കോട്ടെ സിനിമയിലെ നായകനെന്നും ശ്രീവിദ്യ പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ആഗ്രഹങ്ങളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും തന്റെയടുത്ത് സംസാരിക്കരുത്. അത് ഒരുപാടുള്ള ആളാണ് താനെന്നും നയന്‍താരയെ പോലെയായാല്‍ കുറച്ചു കാറൊക്കെ വാങ്ങണമെന്നും ശ്രീവിദ്യ പറഞ്ഞു. റഷ്യന്‍ പ്രധാനമന്ത്രിയെ കാണണമെന്ന ആഗ്രഹവും ശ്രീവിദ്യ പ്രകടിപ്പിച്ചു. കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഇന്ത്യയിലേക്കൊരു പാലം പണിയുന്നതിനെക്കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളതെന്നും അങ്ങനെയാണെങ്കില്‍ ഇടയ്ക്ക് റഷ്യയിലേക്ക് പോയിവരാമല്ലോയെന്നും ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago