അവിവാഹിതയായി തുടരാനുള്ള കാരണം വെളിപ്പെടുത്തി നടിയും അവതാരകയുമായ സുബി സുരേഷ്. ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് സുബി പറഞ്ഞു. ഒരു പ്രണയമുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് വേണ്ടെന്നുവച്ചതെന്നും സുബി പറഞ്ഞു.
വിവാഹം കഴിച്ചാല്‍ സമാധാനം നഷ്ടപ്പെടുമെന്ന കാഴ്ചപ്പാടില്ല. തനിക്ക് പ്രേമ വിവാഹത്തോടാണ് താത്പര്യം. ഒരു പ്രണയമുണ്ടായിരുന്നു. വീട്ടുകാര്‍ക്ക് അറിയാവുന്ന ആളാണ്. വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു. അത് ഡീപ് റിലേഷന്‍ ഒന്നും ആയിരുന്നില്ല. പുള്ളിക്കാരന്‍ പ്രൊപ്പോസ് ചെയ്തു. തനിക്ക് കൊള്ളാമെന്ന് തോന്നി. നല്ല ജോലിയും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കില്‍ തന്നെ നല്ലതുപോലെ നോക്കിയേനെ. പക്ഷേ തന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. തനിക്ക് അമ്മയെ വിട്ട് നില്‍ക്കാന്‍ കഴിയില്ല. അക്കാരണംകൊണ്ട് പിരിയുകയായിരുന്നുവെന്നും സുബി പറഞ്ഞു.
ഇപ്പോള്‍ വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നാണ് പറയുന്നത്. പക്ഷേ തനിക്ക് പ്രേമിക്കാന്‍ തോന്നുന്നില്ല. നാളെ ഒരുപക്ഷേ ഒരാളെ കണ്ടെത്തിയേക്കാമെന്നും സുബി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…