സിനിമയിൽ സജീവമായിരുന്ന കാലത്തിനെക്കുറിച്ച് നടി സുചിത്ര മനസു തുറന്നു. ആ കാലത്ത് തന്റെ പേരിൽ ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നെന്നും തന്റെ പേരിൽ അവർ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. എന്നാൽ, അതിന്റെ പേരിൽ തന്നോട് അവർ ഒരു തരത്തിലുള്ള സാമ്പത്തികസഹായവും ചോദിച്ചിട്ടില്ലെന്നും സുചിത്ര വ്യക്തമാക്കി. മഴവിൽ മനോരമയിൽ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഇക്കാര്യങ്ങൾ സുചിത്ര പറഞ്ഞത്. ഹിറ്റ്ലർ സിനിമയിൽ ജഗദീഷിന്റെ ജോഡിയാകാൻ വിസമ്മതം പ്രകടിപ്പിച്ച കഥയും സുചിത്ര തുറന്നു പറഞ്ഞു.
ഉർവശി, ശോഭന എന്നിവർ മുൻനിര താരങ്ങളായി തിളങ്ങി നിന്നിരുന്ന തൊണ്ണൂറുകളിലാണ് താനും സിനിമയിലേക്ക് എത്തിയത്. ആ സമയത്ത് കാസർകോട് തന്റെ പേരിൽ ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു. തനിക്ക് ചമ്മലായിരുന്നതിനാൽ അവരെ നിരുത്സാഹപ്പെടുത്താൻ പരമാവധി നോക്കി. പക്ഷേ, അവർ ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. ഇന്നുവരെ അവർ ഒരു സാമ്പത്തികസഹായവും ചോദിച്ചിട്ടില്ല. അന്ന് അവരെ പ്രോത്സാഹിപ്പിച്ചില്ലല്ലോ എന്ന് ഓർത്ത് ഇപ്പോൾ വിഷമം തോന്നാറുണ്ടെന്നും സുചിത്ര പറഞ്ഞു. അക്കാലത്ത് ആരാധകരുടെ കത്തുകൾ വരുമായിരുന്നു. അച്ഛൻ സ്ട്രിക്റ്റ് ആയിരുന്നതിനാൽ പോസ്റ്റ് മാൻ കൊണ്ടുവരുന്ന എഴുത്തുകൾ ഫിൽട്ടർ ചെയ്ത് ആയിരുന്നു കാണിച്ചിരുന്നത്. കുറേ എഴുത്തുകൾ കാണിച്ചിരുന്നില്ല. ഈ കത്തുകളെല്ലാം വീട്ടിലെ ഒരു മുറിയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് അമേരിക്കയിൽ പോയി വന്നതിനു ശേഷമാണ് ഈ കത്തുകളെല്ലാം കണ്ടത്. എന്നാൽ, ആ സമയത്ത് അതൊന്നും വായിക്കാൻ തോന്നിയില്ല. തന്റേതെന്ന് പറയാൻ ഒരു ഹിറ്റ് ചിത്രം പോലുമില്ലെങ്കിലും അർഹിക്കുന്നതിൽ കൂടുതൽ സ്നേഹം പ്രേക്ഷകർ തനിക്ക് തന്നിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു.
ജഗദീഷ് – സിദ്ദിഖ് താരങ്ങളുടെ നായികയായി താൻ ടാഗ് ചെയ്യപ്പെട്ടിരുന്നു. ഈ കോമ്പിനേഷനിലുള്ള സിനിമകൾ അല്ലാതെ ചെയ്ത ചിത്രങ്ങൾ കുറവാണ്. ഒരു ചേഞ്ച് വേണമെന്ന് തോന്നിയതു കൊണ്ടാണ് ഹിറ്റ്ലറിൽ അഭിനയിക്കുമ്പോൾ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത്. ജഗദീഷേട്ടനോടു ചർച്ച ചെയ്തതിനു ശേഷമാണ് അങ്ങനെ പറഞ്ഞത്. അതൊരിക്കലും ജഗദീഷേട്ടനോടൊപ്പം അഭിനയിക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടല്ലെന്നും സുചിത്ര വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…