ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന താരമാണ് സുമ ജയറാം. മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം സുമ ജയറാം അഭിനയിച്ചിട്ടുണ്ട്. ദൂരദര്ശന് സംപ്രേഷം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് സുമ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. 1988ല്‍ ഉത്സവ പിറ്റേന്ന് എന്ന ചിത്രത്തിലാണ് സുമ ആദ്യം മുഖംകാണിച്ചത്. തുടര്‍ന്ന് 1990ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കുട്ടേട്ടന് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാലിനും ദിലീപിനും ഒപ്പമെല്ലാം തിളങ്ങിയ സുമ ഇപ്പോള്‍ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ആദ്യമായി അമ്മയായ സന്തോഷമാണ് സുമ ജയറാം പങ്കുവച്ചിരിക്കുന്നത്. അമ്പതിനോട് അടുക്കുന്ന വേളയില്‍ ഇരട്ട കുഞ്ഞുങ്ങളാണ് സുമയ്ക്ക് പിറന്നിരിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സുമ അമ്മയായത്. ആന്റണി ഫിലിപ് മാത്യു, ജോര്‍ജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് താരം നല്‍കിയിരിക്കുന്ന പേര്.
2018ല്‍ ആയിരുന്നു സുമയുടെ വിവാഹം. ബാല്യകാല സുഹൃത്തിനെയാണ് സുമ ഭര്‍ത്താവായി തെരഞ്ഞെടുത്തത്. ലല്ലുഷ് ഫിലിപ്പ് മാത്യുവാണ് താരത്തിന്റെ ഭര്‍ത്താവ്. സുമയുടെ വിവാഹത്തിന് ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…