മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാസിക. സീത എന്ന സീരിയയിലെ കഥാപാത്രമാണ് സ്വാസികയെ ജനപ്രിയയാക്കിയത്. തമിഴിലും മലയാളത്തിലും ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമായിരുന്നു സ്വാസിക സീതയില്‍ അഭിനയിച്ചത്. ഇത് ഹിറ്റായതോടെ സ്വാസിക സിനിമയിലേക്ക് തിരിച്ചെത്തി. മിനിസ്‌ക്രീനില്‍ അവതാരകയായും താരം തിളങ്ങുന്നുണ്ട്. സ്വാസിക വേഷമിട്ട ചതുരം അടുത്തിടെയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും തന്റെ സ്വപ്‌നങ്ങളെക്കുറിച്ചും പറയുകയാണ് സ്വാസിക.
സ്ഥിരം ചെയ്തുവന്ന റോളുകളില്‍ നിന്ന് മാറ്റം വന്നത് ചതുരം ചെയ്തപ്പോഴാണ് എന്നാണ് സ്വാസിക പറയുന്നത്യ സിനിമ കണ്ടിട്ട് ഏറ്റവും ആദ്യം പ്രശംസിച്ചത് ലളിതാമ്മ (കെപിഎസി ലളിത) ആയിരുന്നു. എല്ലാവരും കുറേ സിനിമയൊക്കെ തന്നിട്ട് എന്തായി, എന്റെ മോനല്ലേ അടിപൊളി സിനിമ തന്നത് എന്നായിരുന്നു ലളിതാമ്മ ചോദിച്ചതെന്ന് സ്വാസിക പറഞ്ഞു. ചതുരത്തിന്റെ സെറ്റില്‍ നിന്നാണ് റോഷന്‍ ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത്. ഷാരൂഖ്, ആലിയ കൂട്ടുകെട്ടിന്റെ പ്രോജക്ടായിരുന്നല്ലോ അത്. ചതുരത്തിന്റെ ടീസറെങ്കിലും ഷാരൂഖിനെയോ ആലിയയെയോ കരണ്‍ ജോഹറിനെയോ കാണിക്കണമെന്ന് താന്‍ റോഷനോട് പറഞ്ഞിരുന്നു. എന്നാല്‍ അവന്‍ കാണിച്ചില്ല. പടം കണ്ടിട്ട് ഷാരൂഖ് ഖാന്‍ വിളിക്കുന്നതൊക്കെ സ്വപ്‌നം കണ്ടിരുന്നുവെന്നും സ്വാസിക പറഞ്ഞു.
വിജയിയൂടേയും സൂര്യയുടേയും നായികയാവുന്നത് സ്വപ്‌നം കണ്ടാണ് പത്താംക്ലാസില്‍ പടിക്കുമ്പോള്‍ തമിഴ്‌സിനിമയില്‍ അഭിനയിക്കാന്‍ പോയത്. സുബ്രഹ്‌മണ്യപുരം ഇറങ്ങിയ സമയത്തായിരുന്നു അത്. തന്റെ സിനിമ ഇറങ്ങി ഹിറ്റാവുന്നു, അവരുടെയൊക്കെ നായികയായി അങ്ങോട്ട് തിരക്കാവുന്നു, നാല്പത് ലക്ഷം വരെ പ്രതിഫലം വാങ്ങണം എന്നൊക്കെയായിരുന്നു സ്വപ്‌നമെന്നും സ്വാസിക പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…