സീരിയൽ രംഗത്തു കൂടിയാണ് അഭിനയരംഗത്തേക്ക് നടി സ്വാസിക എത്തിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ദത്തുപുത്രി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. തമിഴ് സിനിമയിലൂടെ ചലച്ചിത്ര ലോകത്തിലേക്കും താരമെത്തി. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയാണ് സ്വാസികയുടെ ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ചതുരം എന്ന സിനിമയെക്കുറിച്ചും തന്റെ വിവാഹ സങ്കൽപങ്ങളെക്കുറിച്ചും മനസു തുറക്കുകയാണ് താരം.
ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ വളരെ ബോൾഡ് ആയി അവതരിപ്പിച്ച സ്വാസികയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇറോട്ടിക് ചിത്രമാണെന്ന് അറിഞ്ഞാണ് താൻ ചതുരത്തിലേക്ക് എത്തിയതെന്നും റിസ്ക് എടുക്കാമെന്ന് കരുതി തന്നെയാണ് സെലേന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും സ്വാസിക പറഞ്ഞു. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾക്ക് ഒപ്പം തന്നെ തന്റെ ഭാവിവരനെക്കുറിച്ചുള്ള സങ്കൽപങ്ങളും തുറന്നു പറയുകയാണ് സ്വാസിക. വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കാൻ ആണ് ആഗ്രഹമെന്നും എന്നാൽ പെട്ടെന്നൊന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വാസിക വ്യക്തമാക്കി. വിവാഹം വളരെ പവിത്രമായി കാണുന്ന വ്യക്തിയാണ് താനെന്നും, തന്റെ ഭര്‍ത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും പ്രശ്നമില്ലെന്നും, ഫ്രീഡം കുറച്ച് റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ലെന്നും, അത് തന്റെ ഇഷ്ടമാണെന്നും താരം തുറന്നു പറഞ്ഞു.
എല്ലാ സ്ത്രീകളും അങ്ങനെയാകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സ്വാസിക വ്യക്തമാക്കി. ഭർത്താവിന് താൻ തന്നെ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത് തനിക്കിഷ്ടമാണ്. ഭര്‍ത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നതും രാവിലെ എഴുനേറ്റ് കാലൊക്കെ തൊട്ട് തൊഴാനും തനിക്ക് ഇഷ്ടമാണെന്നും സ്വാസിക പറഞ്ഞു. എന്നാൽ എല്ലാവരും അങ്ങനെ ചെയ്യണമെന്നൊന്നും താൻ പറയുന്നില്ലെന്നും ഇതാണ് എന്റെ വിവാഹ സങ്കല്‍പ്പമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…