ഹാസ്യരംഗങ്ങളിൽ മികച്ച പ്രകചടനം നടത്തി മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് തെസ്നി ഖാൻ. കൊച്ചിൻ കലാഭവനിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരം നൃത്തവും മാജിക്കും തുടങ്ങി എല്ലാത്തിലുമൂടെ പ്രേക്ഷകമനസിൽ ഇടം പിടിച്ച താരമാണ്. ബിഗ് ബോസിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ബിഗ് ബോസ് സീസൺ ടുവിൽ മത്സരാർത്ഥി ആയിരുന്നു തെസ്നി ഖാൻ മത്സരത്തിന് ഇടയിൽ വെച്ച് പുറത്താകുകയും ചെയ്തിരുന്നു.
വെള്ളിത്തിരയിലേക്ക് തെസ്നി ഖാൻ എത്തുന്നത് 1988ൽ പുറത്തിറങ്ങിയ ഡെയ്സി എന്ന സിനിമയിൽ കൂടിയാണ്. മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കുമൊപ്പം തെസ്നി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി നായകനായി എത്തിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് താരം. മുമ്പ് ഒരിക്കൽ മമ്മൂട്ടിയെക്കുറിച്ച് തെസ്നി ഖാൻ വെളിപ്പെടുത്തിയ ഈ കാര്യം സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുകയാണ്.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം തെസ്നി ഖാന്റെ കഥാപാത്രത്തിന്റെ പിറകിൽ അടിക്കുന്ന ഒരു സീൻ ഉണ്ട്. ഈ സീൻ എടുക്കാൻ എല്ലാവരും സെറ്റിൽ എത്തി. അടുത്തതായി ചിത്രീകരിക്കേണ്ടത് തെസ്നിയുടെ കഥാപാത്രത്തിന്റെ പിന്നിൽ അടിക്കുന്ന സീൻ ആണ്. എന്നാൽ സംവിധായകൻ ഇക്കാര്യം പറഞ്ഞെങ്കിലും മമ്മൂട്ടി അതിന് തയ്യാറല്ലായിരുന്നു. താൻ ഉൾപ്പെടെ ഉള്ളവർ ഇത് സിനിമയ്ക്ക് വേണ്ടിയല്ലേ എന്ന് പറഞ്ഞെങ്കിലും മമ്മൂക്ക ആ രംഗം ചെയ്യാൻ തയ്യാറായില്ല. നടന്ന് തെസ്നിയുടെ അടുത്ത് എത്തുമെങ്കിലും ആ സീൻ ചെയ്യാൻ മടിക്കും. പലതവണ ഇത് ആവർത്തിച്ചു. ഒടുവിൽ മമ്മൂട്ടി തന്നെ സംവിധായകനോട് ആ സീൻ തനിക്ക് ചെയ്യാൻ വയ്യെന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ മമ്മൂട്ടിക്ക് പകരം ഡ്യൂപ്പിനെ വെച്ച് ആ സീൻ ചിത്രീകരിക്കുകയായിരുന്നു. ആ സീനിൽ നടന്നു വരുന്ന മമ്മൂട്ടിയെയും അടിച്ചു കഴിഞ്ഞു നടന്നു പോകുന്ന മമ്മൂട്ടിയെയും കാണാം. എന്നാൽ, അടിക്കുന്ന സീൻ ക്ലോസ് അപ്പിലാണ്. ഡ്യൂപ്പ് ആയിരുന്നു ആ സീൻ ചെയ്തതെന്നും തെസ്നി ഖാൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…