‘മൻസൂർ അലി ഖാൻ മനുഷ്യരാശിക്ക് അപമാന’മെന്ന് തൃഷ, രോഷം പ്രകടിപ്പിച്ച് ലോകേഷ്, വൈറലായി ഹരിശ്രീ അശോകൻ മുൻപ് പറഞ്ഞ വാക്കുകൾ

മനുഷ്യരാശിക്ക് തന്നെ അപമാനമാണ് നടൻ മൻസൂർ അലി ഖാൻ എന്ന് തെന്നിന്ത്യൻ താരം തൃഷ. തനിക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ മോശം പരാമർശത്തെക്കുറിച്ച് ആയിരുന്നു തൃഷ ഇങ്ങനെ പ്രതികരിച്ചത്. ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും മൻസൂർ അലി ഖാന് എതിരെ രംഗത്തെത്തി. മൻസൂറിന്റെ വാക്കുകൾ കേട്ടിട്ട് നിരാശയും രോഷവും വരുന്നതായും അയാൾ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്നും ലോകേഷ് പറഞ്ഞു.

വളരെ ശക്തമായ ഭാഷയിലാണ് തൃഷ മൻസൂർ അലി ഖാനെതിരെ പ്രതികരിച്ചത്. ‘എന്നെക്കുറിച്ച് വെറുപ്പുളവാക്കുന്ന തരത്തിൽ മൻസൂർ അലി ഖാൻ അടുത്തിടെ സംസാരിച്ച ഒരു വീഡിയോ കണ്ടു. ശക്തമായി അതിനെ അപലപിക്കുന്നു. സെക്സിറ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണ് അത്. ഇതുവരെ അയാൾക്കൊപ്പം സ്ക്രീൻ സ്പേസ് പങ്കിട്ടിട്ടില്ല എന്നതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ സിനിമാജീവിതത്തിൽ അതൊരിക്കലും സംഭവിക്കില്ല എന്ന് ഞാൻ ഉറപ്പു വരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’ – തൃഷ സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.

തങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചവരാണെന്നും മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശം കേട്ടപ്പോൾ രോഷവും നിരാശയും തോന്നിയെന്നും ലോകേഷ് കനകരാജ് കുറിച്ചു. സ്ത്രീകൾ, സഹ കലാകാരൻമാർ, പ്രൊഫഷണലുകൾ, എന്നിവരോടുള്ള ബഹുമാനം ഏത് വ്യവസായത്തിലായാലും വിട്ടു വീഴ്ചകൾക്ക് പാടില്ലാത്തതാണെന്നും ഈ പെരുമാറ്റത്തെ അപലപിക്കുന്നെന്നുമാണ് ലോകേഷ് കുറിച്ചത്. ഇതിനിടയിൽ മൻസൂർ അലി ഖാനെക്കുറിച്ച് നടൻ ഹരിശ്രീ അശോകൻ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്. സത്യം ശിവം സുന്ദരം സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് ഒരു ഫൈറ്റ് സീനിനിടയിൽ മൻസൂറിനോട് ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ പറഞ്ഞിരുന്നു. ഏതായാലും ഹരിശ്രീ അശോകൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago