മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ മലയാളികൾക്ക് പ്രിയങ്കരിയായത്. അതുകൊണ്ടു തന്നെ അവരുടെ പേര് കേൾക്കുമ്പോൾ തന്നെ മിക്ക സിനിമാപ്രേമികളുടെയും മനസിലേക്ക് ഓടിയെത്തുക അവർ ചെയ്ത അമ്മ വേഷങ്ങൾ ആയിരിക്കും. മലയാളത്തിലെ നിരവധി താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.
പ്രായമായെങ്കിലും അടുത്തിടെയും ചില സിനിമകളിൽ തന്റെ സാന്നിധ്യം കവിയൂർ പൊന്നമ്മ അറിയിച്ചിരുന്നു. മാമാങ്കം, ആണും പെണ്ണും എന്നീ ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചിരുന്നു. മോഹൻലാൽ നായകനായി എത്തിയ ‘ആറാട്ട്’ സിനിമയിൽ ശബ്ദ സാന്നിധ്യമായി കവിയൂർ പൊന്നമ്മ ഉണ്ടായിരുന്നു.
മലയാളത്തിലെ പ്രിയപ്പെട്ട നടിയെ കാണാൻ നടി ഊർമിള ഉണ്ണി എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കവിയൂർ പൊന്നമ്മയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഊർമിള ഉണ്ണി തന്നെയാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ‘പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാൻ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.’ എന്ന കുറിപ്പോടെയാണ് കവിയൂർ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ചിത്രം ഊർമിള ഉണ്ണി പങ്കുവെച്ചത്. നെറ്റിയിൽ വലിയ വട്ടപ്പൊട്ടുമായി നിറഞ്ഞ ചിരിയോടെ കസേരയിൽ ഇരിക്കുന്ന കവിയൂർ പൊന്നമ്മയ്ക്കൊപ്പം പിന്നിൽ സന്തോഷത്തോടെ നിൽക്കുന്ന ഊർമിള ഉണ്ണിയെ ആണ് കാണാൻ കഴിയുക. നിരവധി പേരാണ് ചിത്രത്തിന് താഴെ ഇരുവർക്കും സ്നേഹവും ആശംസകളും അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…