സ്വന്തം പേര് ഒരു ബ്രാൻഡ് ആയി കാണാൻ ആഗ്രമില്ലാത്തവർ ആരും കാണില്ല. അത്തരത്തിൽ ഒരു ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് നടി ഊർമിള ഉണ്ണി. സോഷ്യൽ മീഡിയയിലൂടെയാണ് ആ സന്തോഷം ഊർമിള ഉണ്ണി പങ്കുവെച്ചത്. സ്വന്തം പേരിലുള്ള പെർഫ്യൂമുമായാണ് താരം എത്തിയിരിക്കുന്നത്. ‘ഊർമിള ഉണ്ണീസ് വശ്യഗന്ധി’ എന്നാണ് പെർഫ്യൂമിന്റെ പേര്. മലയാളത്തിൽ ഒരുപക്ഷേ ആദ്യമായാകും ഒരു താരത്തിന്റെ പേരിൽ പെർഫ്യൂം എത്തുന്നതെന്നാണ് താൻ കരുതുന്നതെന്ന് ഊർമിള ഉണ്ണി മനോരമ ഓൺലൈനോട് പറഞ്ഞു.
സ്വന്തമായൊരു പെർഫ്യൂം വർഷങ്ങളായുള്ള ആഗ്രഹമായിരുന്നെന്ന് ഊർമിള ഉണ്ണി പറഞ്ഞു. അങ്ങനെ ഒരു ആഗ്രഹം മനസിലേക്ക് വരാൻ താരത്തിന് വ്യക്തമായ കാരണവുമുണ്ട്. ഇന്ത്യയിൽ ആദ്യമായി സ്വന്തം പേരിൽ പെർഫ്യൂം ഇറക്കിയ സിനിമാതാരം സീനത്ത് അമൻ ആണ്. വളരെ വർഷങ്ങൾക്ക് മുമ്പായിരുന്നു അത് മാർക്കറ്റിൽ എത്തിയത്. പിന്നീടൊരിക്കൽ ഒരു എയർപോർട്ടിൽ കൂടെ നടക്കുമ്പോൾ അമിതാഭ് ബച്ചന്റെ പേരിലുള്ള ഒരു പെർഫ്യൂം കണ്ടു. അതിന്റെ കവറിൽ അദ്ദേഹത്തിന്റെ ഒരു ഫോട്ടോയും പ്രിന്റ് ചെയ്തു വെച്ചിരുന്നു. അന്നുമുതലാണ് തന്റെ ഫോട്ടോ വെച്ച ഒരു പെർഫ്യൂം ഉണ്ടായിരുന്നെങ്കിലെന്ന് തനിക്ക് ആശ തോന്നിയതെന്നും ഊർമിള ഉണ്ണി വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യമാണിതെങ്കിലും അത് മനസിൽ അങ്ങനെ കിടന്നു. മകളുടെ വിവാഹം കഴിഞ്ഞപ്പോൾ മകൾ ഉത്തരയും മരുമകനുമാണ് ഇത് അമ്മയുടെ ഏറെ നാളത്തെ ആഗ്രഹമല്ലേ ചെയ്യാമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത്. തൽക്കാലം സാമ്പിൾ മാത്രമേ വന്നിട്ടുള്ളൂവെന്നും അതിന്റെ ചിത്രങ്ങളെടുത്താണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്നും വലിയ റെസ്പോൺസ് ആണ് കിട്ടിയതെന്നും ഊർമിള ഉണ്ണി വ്യക്തമാക്കി.
സ്വന്തം പേരിലുള്ള പെർഫ്യൂമിന് ‘ഊർമിള ഉണ്ണീസ് വശ്യഗന്ധി’ എന്നാണ് പേരിട്ടിരിക്കുന്നത്. അതിന്റെ കാരണവും താരം വ്യക്തമാക്കി. പണ്ടുമുതലേ താൻ ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ പേര് വശ്യഗന്ധി എന്നാണ്. താൻ ഏത് സുഗന്ധമാണ് ഉപയോഗിക്കാറുള്ളതെന്ന് മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള താരങ്ങൾ ചോദിക്കാറുണ്ട്. എന്നാൽ, തന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന സുഗന്ധമാണ് താൻ ഉപയോഗിച്ചിരുന്നതെന്ന് ഊർമിള വ്യക്തമാക്കി. തങ്ങളുടെ കോവിലകങ്ങളിൽ മുത്തശ്ശിമാർ പകർന്നുതന്ന ഒരു കൂട്ടാണ് ഇതെന്നും കോവിലകത്തു തന്നെ ഉണ്ടാക്കിയിരുന്ന സുഗന്ധമാണ് താൻ ഉപയോഗിച്ചിരുന്നതെന്നും ഊർമിള വ്യക്തമാക്കി. കോവിലകത്ത് ഉണ്ടാക്കിയിരുന്ന ആ സുഗന്ധത്തിന്റെ പേരാണ് വശ്യഗന്ധി. ചന്ദനത്തൈലത്തിന്റെയും സാമ്പ്രാണിയുടെയുമൊക്കെ മിക്സ് ആയിട്ടുള്ള മണമാണ് അത്. അതുമായി സാമ്യമുള്ള ഒരു പെർഫ്യൂം ഇറക്കണം എന്നായിരുന്നു ആഗ്രഹമെന്നും ഇപ്പോൾ വശ്യഗന്ധി എന്ന പേരിലുള്ള ഈ ഒരു സുഗന്ധം മാത്രമേ ചെയ്യുന്നുള്ളൂ എന്നും ഊർമിള ഉണ്ണി വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…