Categories: GalleryPhotoshoot

തെന്നിന്ത്യൻ ഹാസ്യനടി വിദ്യുലേഖ രാമൻ വിവാഹിതയായി; ആരാധകമനം കവർന്ന് വിവാഹചിത്രങ്ങൾ

വിദ്യുലേഖ രാമൻ എന്ന നടിയെ കോമഡി റോളുകളിലൂടെയാണ് തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് കൂടുതലും പരിചയം. ഗൗതം മേനോന്റെ നീ താനേ എൻ പൊൻവസന്തം എന്ന ചിത്രത്തിലൂടെ 2012ലാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. നടൻ മോഹൻ രാമന്റെ മകളാണ് വിദ്യു. തീയാ വേലൈ സെയ്യണം കുമാരു, മാലിനി 22 പാളയംകോട്ടൈ, രാമയ്യ വസ്താവയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വിദ്യു 86 കിലോയിൽ നിന്നും 65 കിലോയിലേക്ക് എത്തിയ മാറ്റം പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയിപ്പോൾ വിവാഹിതയായിരിക്കുകയാണ്. ഫിറ്റ്നസ് ന്യൂട്രീഷ്ണൽ എക്സ്പർട്ട് ആയ സഞ്ജയ് ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഡേറ്റിങ്ങ് ആപ്പിലൂടെയാണ് വിദ്യുലേഖയും സഞ്ജയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു.

ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക, പുലി, മഹർഷി തുടങ്ങി തമിഴിലെയും തെലുങ്കിലെയും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് വിദ്യുലേഖ. തമിഴ്, തെലുങ്ക് സിനിമയിലെ ഹാസ്യവേഷങ്ങളിലൂടെയാണ് വിദ്യുലേഖ ശ്രദ്ധനേടുന്നത്. ഏതാനും ടിവി ഷോകളിലും വിദ്യുലേഖ അവതാരികയായി എത്തിയിരുന്നു. തമിഴ് ഹാസ്യ താരം സന്താനത്തിന്റെ ജോഡിയായി നിരവധി തമിഴ് സിനിമകളിൽ പ്രേക്ഷകരെ ചിരിപ്പിച്ച വേഷങ്ങൾ വിദ്യുലേഖ കൈകാര്യം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തിന് ഇരു വീട്ടുകാരും സമ്മതം അറിയിച്ചതിന് പിന്നാലെ,കഴിഞ്ഞ വർഷം കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. ചെന്നൈ ഇ,സി.ആറിലുള്ള ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago