നാടകവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ സീനത്ത് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ്. സംഭവബഹുലമായ ഒരു ജീവിതമാണ് ഈ അഭിനേത്രിയുടേത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അടുത്ത് ബന്ധുവായ നിലമ്പൂർ ആയിഷയാണ് സീനത്തിനെ നാടകവേദിയിൽ എത്തിക്കുന്നത്. പിന്നീട് നിലമ്പൂർ ബാലനാണ് സീനത്തിനെ ആ സിനിമയിലേക്ക് നിർദ്ദേശിച്ചത്. ആദ്യമായി അഭിനയിച്ച സിനിമ പി.എ.ബക്കറിന്റെ ചുവന്ന വിത്തുകൾ ആയിരുന്നു. സിനിമയിൽ പിന്നീട് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകത്തിൽ തന്നെ തുടർന്നു. സംഗമം തിയറ്റേഴ്സിന്റെ നാടകങ്ങളിൽ അഭിനയിച്ചു. അവിടെനിന്ന് കലിംഗയിലെത്തി. പതിനെട്ടാം വയസ്സിൽ 54 വയസ്സുള്ള കെ ടി മുഹമ്മദിനെ വിവാഹം ചെയ്ത ശേഷം അദ്ദേഹത്തിന്റെ നാടകങ്ങളിൽ മാത്രമേ സീനത്ത് അഭിനയിച്ചിരുന്നുള്ളൂ. കെ ടിയുമായി അഭിമുഖത്തിനു വന്ന ഒരു ടീം വഴിയാണ് ദൂരദർശൻ നിർമ്മിച്ച ബഷീറിന്റെ പൂവമ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ അവർക്ക് അവസരം ഒരുങ്ങിയത്. അതിനു ശേഷം വിജയകൃഷ്ണന്റെയും മധു മോഹന്റെയും സീരിയലുകളിൽ സജീവമായിരുന്നു. സിബിമലയിലിന്റെ ധനം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അവരെ തേടി എത്തി.കൂടാതെ പല പ്രമുഖ നടിമാർക്കും വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്.16 വര്‍ഷം ഒരുമിച്ച് ജീവിച്ച ഇവര്‍ 1993 ല്‍ വേര്‍പിരിഞ്ഞു.ഒരുപാട് നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കെ.ടി മുഹമ്മദിനെ താന്‍ വിവാഹം ചെയ്തതെന്ന് പറയുകയാണ് സീനത്ത്.
“കോഴിക്കോട് കലിംഗ തിയേറ്റേഴ്സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ്.കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ഒരു ദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്നം. അതിനിടെ ഞങ്ങള്‍ വിവാഹിതരാകുന്നു എന്നൊക്കെ നാടക സമിതികളില്‍ പ്രചരിക്കാന്‍ തുടങ്ങി.ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കെ.ടിയുമായി ഞാന്‍ സംസാരിക്കാതെയായി. അതിനിടെ എന്നെയും ഇളയമ്മയെയും നാടക സമിതിയില്‍ നിന്ന് പിരിച്ചു വിട്ടു. കെ.ടിയോടുള്ള അടുപ്പമാണ് അതിന് കാരണമായി പറഞ്ഞത്. ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപ്മെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിലാണ് ഞാന്‍ കെ.ടിയെ വിവാഹം കഴിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല.” ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നുവെന്നും സീനത്ത് പറഞ്ഞു. കെ.ടിയുമായി വേര്‍പിരിഞ്ഞ സീനത്ത് അനില്‍ കുമാറിനെ വിവാഹം ചെയ്തു. 2008 ല്‍ കെ.ടി അന്തരിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…