Categories: MalayalamNews

ചുരുളിയിലെ തെറി പറയുന്ന സീൻ മാത്രം പ്രചരിപ്പിച്ചവരാണ് ക്രിമിനലുകൾ; ചുരുളി എല്ലാവരും കണ്ടിരിക്കണമെന്ന് നടി സീനത്ത്

നാടകവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ സീനത്ത് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ്. സംഭവബഹുലമായ ഒരു ജീവിതമാണ് ഈ അഭിനേത്രിയുടേത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അടുത്ത് ബന്ധുവായ നിലമ്പൂർ ആയിഷയാണ് സീനത്തിനെ നാടകവേദിയിൽ എത്തിക്കുന്നത്. പിന്നീട് നിലമ്പൂർ ബാലനാണ് സീനത്തിനെ സിനിമയിലേക്ക് നിർദ്ദേശിച്ചത്. ആദ്യമായി അഭിനയിച്ച സിനിമ പി.എ.ബക്കറിന്റെ ചുവന്ന വിത്തുകൾ ആയിരുന്നു. സിനിമയിൽ പിന്നീട് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകത്തിൽ തന്നെ തുടർന്നു. സംഗമം തിയറ്റേഴ്സിന്റെ നാടകങ്ങളിൽ അഭിനയിച്ചു. അവിടെനിന്ന് കലിംഗയിലെത്തി. പതിനെട്ടാം വയസ്സിൽ 54 വയസ്സുള്ള കെ ടി മുഹമ്മദിനെ വിവാഹം ചെയ്ത ശേഷം അദ്ദേഹത്തിന്റെ നാടകങ്ങളിൽ മാത്രമേ സീനത്ത് അഭിനയിച്ചിരുന്നുള്ളൂ. 16 വര്‍ഷം ഒരുമിച്ച്‌ ജീവിച്ച ഇവര്‍ 1993 ല്‍ വേര്‍പിരിഞ്ഞു. കെ ടിയുമായി അഭിമുഖത്തിനു വന്ന ഒരു ടീം വഴിയാണ് ദൂരദർശൻ നിർമ്മിച്ച ബഷീറിന്റെ പൂവമ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ അവർക്ക് അവസരം ഒരുങ്ങിയത്. അതിനു ശേഷം വിജയകൃഷ്ണന്റെയും മധു മോഹന്റെയും സീരിയലുകളിൽ സജീവമായിരുന്നു. സിബി മലയിലിന്റെ ധനം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അവരെ തേടി എത്തി. കൂടാതെ പല പ്രമുഖ നടിമാർക്കും വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചുരുളി കണ്ട അനുഭവം പങ്ക് വെച്ചിരിക്കുകയാണ് സീനത്ത്.

ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴകേട്ടപ്പോൾ ഏതായാലും തനിച്ചിരുന്നു കാണാൻ തീരുമാനിച്ചു. പലരും പറഞ്ഞിരുന്ന സിനിമയിൽ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാൽ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്റെ മനസ്സിൽ ഉണ്ടായിരുന്നു അതുകൊണ്ട്തന്നെ കാണാൻ ഇരുന്നപ്പോൾ. ഞാൻ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാൻ ശ്രമിച്ചു. സിനിമയുടെ തുടക്കത്തിൽ പറയുന്ന നമ്പുതിരിയുടെയും മാടന്റെയും കഥയും വിടാതെ മുറുക്കെ പിടിച്ചു കൊണ്ടു ഞാൻ ഷാജീവൻ, ആന്റണി എന്ന ആ രണ്ടു പോലീസുകാർക്കൊപ്പം ചുരുളിയിലേക്ക് പോയി. റോഡരികിൽ നിർത്തിയിട്ട ഒരു ജീപ്പിലാണ് ചുരുളിയിലെക്കുള്ള യാത്ര. ജീപ്പിന്റെ ഡ്രൈവർ ശാന്തനായ ചെറുപ്പകാരൻ. യാത്രക്കാരായവട്ടെ പാവം കുറെ നാട്ടുംപുറത്തുകാർ കളിയും ചിരിയും വർത്താനവുമായി ഉള്ള യാത്ര.

ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോൾ ജീപ്പിൽ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോൾ മനസ്സിലായി ഇതൊരു വേറെ ലെവൽ ലോകമാണ് കാണാൻ പോകുന്നതെന്ന് – കാണുന്നതെന്നും. പിന്നീട് ഞാൻ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു – ശെരിക്കും പറഞ്ഞാൽ ആ സിനിമ തീരുന്നവരെ ഞാൻ മറ്റൊരു ലോകത്തു എത്തിപ്പെട്ടു. ഒരുപാട് ക്രിമിനലുകളുടെ നടുവിൽ ഞാൻ എത്തിച്ചേർന്ന പോലെ… പലതരം കുറ്റവാളികൾ ഒരുമിച്ചുച്ചേർന്ന ഒരിടം അവരുടെ അനുവാദം ഇല്ലാതെ ആർക്കു അവിടം വിട്ട് പോകാൻ പറ്റില്ലെന്ന് ആ പാലം കടന്നപ്പോൾ തന്നെ കൂടെ ഉള്ള യാത്രകാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി🤝👌 സിനിമയുടെ അവസാനം വരെ നമ്പുരിയെയും നമ്പുരി തലയിൽ ഏറ്റിനടന്ന മാടനെയും നമ്മൾ ഓർക്കണം എന്നാലേ കഥയിലെ പൊരുൾ മനസിലാകൂ. ഏതാണ് നമ്പുരി തലയിൽ ഏറ്റിയ മാടൻ എന്ന് 😂സൂപ്പർ..

സിനിമ തീർന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാൻ പറ്റാതെ ഞാൻ ആ കുറ്റവാളികളുടെ നടുവിൽ പെട്ട ഒരു അവസ്ഥ. അതാണ്‌ ചുരുളി.. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല അവരിൽ ഒരാളായി ജീവിക്കും അതെ പറ്റു. ഇനിയും അവിടെ പോലീസ്കാർ വരും മാടനെ തലയിൽ ചുമന്നു- മാടൻ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞു നടക്കുന്ന നമ്പുരിയെപോലെയുള്ള പോലിസ് വരും.. വീണ്ടും വീണ്ടും കഥ തുടരും. അതാണ്‌ ചുരുളി.. ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പർ 👌 അഭിനനയിച്ചവർ എല്ലാവരും മനോഹരമായി. എന്തിനു രണ്ടോ മൂന്നോ സീനിൽ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്റണിയെ ചികിൽസിച്ച പുരുഷന്റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമക്കു വലീയ കരുത്തു നൽകി. ജോജു – സൗബിൻ – വിനയ് ഫോർട്ട് – ചെമ്പൻ വിനോദ് – ജാഫർ ഇടുക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🏿

ഒന്നുകൂടി പറയട്ടെ ഇതൊരു തെറി പറയുന്ന സിനിമയായി മാത്രം കാണാതെ തീർച്ചയായും എല്ലാവരും കാണണം. പിന്നെ കുട്ടികൾക്ക് ഒപ്പം ഇരുന്നു കാണാമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയിൽ ആവശ്യമോ? സെൻസർ പ്രശ്നം ആയില്ലേ? ഈ ചോദ്യങ്ങൾ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂർത്തി ആയവർക്ക് കാണാൻ വേണ്ടി തന്നെയാണ് ഈ സിനിമ സ്ക്രീനിൽ എഴുതി വച്ചിട്ടുണ്ട് (A)എന്ന്. സിനിമയിൽ തെറി പറയുന്ന സീൻ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്. അപ്പോൾ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്. സിനിമയെക്കാൾ വേഗത്തിൽ അവരാണ് ഇത് കുഞ്ഞുങ്ങളിൽ എത്തിക്കുന്നത്.. ഇതിൽ തെറി പറയുന്നവർ എല്ലാവരും ക്രിമനൽസ് ആണ്. പിന്നെ എന്തിനാണ് പോലീസുകാർ തെറിപറഞു എന്ന് ചോദിച്ചാൽ ക്രിമിനൽ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാൻ അവരെ മാനസ്സികമായി കീഴ്പ്പെടുത്താൻ അവരെക്കാൾ വലീയ തെറി പോലീസിന്നു പറയേണ്ടി വരും. അതാണ് പോലിസ്. ചുരുളിക്കാർ പറയുന്ന തെറി – ഒന്ന് രണ്ടു വാക്കുകൾ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാൽ തെറിയുടെ പേരിൽ ചുരുളി കാണാത്തവർക്ക് നല്ലൊരു സിനിമ നഷ്ടമാകും. അത് പറയാതെ വയ്യ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago