കഴിഞ്ഞദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ മീറ്റിംഗ് കൊച്ചിയിൽ നടന്നത്. അമ്മയുടെ മീറ്റിംഗിൽ ഹൃദയം കവർന്നത് സ്റ്റെലിഷ് ലുക്കിൽ എത്തിയ യുവനടിമാരാണ്. അമ്മ യോഗത്തിനായി എത്തിയത് മുന്നൂറിലേറെ സിനിമാതാരങ്ങളാണ്. മഞ്ജു വാര്യർ, അനു സിതാര, നമിത പ്രമോദ്, മിയ, അന്ന ബെൻ, ഗ്രേസ് ആന്റണി, ഹണി റോസ് തുടങ്ങി നിരവധി താരങ്ങളാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്.
കഴിഞ്ഞദിവസം അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് ആയിരുന്നു നടന്നത്. അമ്മ മീറ്റിംഗിൽ പുതിയ വൈസ് പ്രസിഡന്റുമാരുടെയും പതിനൊന്നംഗ എക്സിക്യുട്ടിവ് കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൻറെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം നാല് വനിതകൾ സംഘടന കമ്മിറ്റിയിൽ ഉൾപ്പെടുന്നുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻ പിള്ള രാജുവും തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിൻ പോളിയും ഹണി റോസും പരാജയപ്പെടുകയും ചെയ്തു, കൂടാതെ സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ്, ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണൻ കുട്ടി, സുരഭി, ഉണ്ണി മുകുന്ദൻ എന്നിവരാണ് വിജയിച്ച മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ട്രഷറർ സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി നടൻ ജയസൂര്യയും ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…