Categories: NewsTelugu

നടിമാരെ കുറിച്ച് അശ്ലീല പരാമർശം; പത്രപ്രവർത്തകന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നടിമാർ

അഭിനേതാക്കളും പത്രപ്രവർത്തകരും തമ്മിൽ പലപ്പോഴും അത്ര സുഖകരമായ ഒരു സൗഹൃദമല്ല നിലനിൽക്കുന്നത്. ഇരു ഭാഗത്ത് നിന്നുമുണ്ടാകുന്ന പല പരാമർശങ്ങളും മിക്കവാറും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. അങ്ങനെയുള്ള സമയത്താണ് തെലുങ്കിൽ ഈ ദിവസങ്ങളിൽ ഒരു പത്രപ്രവർത്തകൻ നടിമാരെ കുറിച്ച് വളരെ അശ്ലീലമായ രീതിയിൽ ചില പരാമർശങ്ങൾ നടത്തിയത്. എന്തായാലും അത് കേട്ട് നിശ്ശബ്ദരായിരിക്കുകയല്ല അവിടെയുള്ള നടിമാർ ചെയ്‍തത്. പത്രപ്രവർത്തകന്റെ വായടപ്പിക്കുന്ന രീതിയിലുള്ള മറുപടി തന്നെ അവർ കൊടുത്തു.

രാകുൽ പ്രീത് സിങ്ങ്

“ജേർണലിസ്റ്റ് എന്ന് സ്വയം വിളിക്കാൻ അയാൾക്ക് തന്നെ നാണമുണ്ടാകണം. ചർച്ചകൾ എന്ന് പറഞ്ഞ് നടത്തുന്നത് എന്താണ്? നടിമാരെ പുലഭ്യം പറയുകയും തരം താഴ്ത്തുകയും ചെയ്യുന്നതാണോ? അധഃപതനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണിത്.”

ലക്ഷ്മി മഞ്ചു

“എത്രയൊക്കെയായാലും സ്ത്രീകളെ തരം താഴ്ത്തി ആരും ഇങ്ങനെയുള്ള വൃത്തിക്കെട്ട വാക്കുകൾ ഉപയോഗിക്കരുത്. നടിമാരെ ഇങ്ങനെ കടന്നാക്രമിക്കുന്നത് നമ്മുടെ ഇൻഡസ്‌ട്രിയിൽ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല എന്നോർത്ത് കൊള്ളുക. നടിമാരെ അപമാനിച്ച് പബ്ലിസിറ്റി നേടാതെ നല്ലൊരു ജീവിതം കരുപിടിക്കാൻ നോക്കൂ.”

ലാവണ്യ ത്രിപാഠി

“ഇത്തരത്തിലുള്ള വിഡിയോകൾ ധാരാളം ഇപ്പോൾ കാണുന്നുണ്ട്. പലരും സ്ത്രീകളെ അടിച്ചു താഴ്ത്താൻ ഇത്തരത്തിൽ ഏറ്റവും മോശമായ വഴികൾ തിരഞ്ഞെടുക്കുകയാണ്. ഇത് നാണക്കേടുണ്ടാക്കുന്നതും അപലപനീയവുമാണ്.” 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago