2017- ലെ ‘കാറ്റി’ന് ശേഷം എത്തുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമായ അണ്ടര്‍ വേൾഡിൽ ആസിഫ് അലിക്കൊപ്പം മകൻ ആദം അലിയും എത്തുന്നു. രണ്ടു മക്കളുള്ള ആസിഫലിയുടെ മൂത്തമകനാണ് ആദം അലി. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ പ്രകാരം ചോരപൊടിയുന്ന കഥയുമായാണ് ചിത്രമെത്തുന്നത്.
അമല്‍ നീരദിന്റെ ‘സി.ഐ.എ’യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് തന്നെയാണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഫര്ഹാന് ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . സംഗീത നിർമാണം യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്. ഡി14 എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…