വൈറലായ ഒരു കണ്ണിറുക്കലിലൂടെ ഒറ്റ രാത്രി കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലെ ആയിരുന്നു ആ രംഗം. ചിത്രത്തിലെ പാട്ട് സീനിലെ പ്രിയയുടെ പുരികം ഉയർത്തലും കണ്ണിറുക്കലും ഒരു രാത്രി കൊണ്ട് അവരെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു. വൈറലായ ഈ കണ്ണിറുക്കലും പുരികം ഉയർത്തലും തന്റെ ഐഡിയ ആയിരുന്നുവെന്ന് പ്രിയ പറഞ്ഞതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
പേർളി മാണി ഷോ എന്ന ടോക്ക് ഷോയിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രിയ വാര്യർ ഇങ്ങനെ പറഞ്ഞത്. അഡാര്‍ ലൗവിലെ വൈറലായ ഭാഗത്തിന്റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു. ഈ രംഗം ചെയ്തിട്ട് അഞ്ച് വര്‍ഷമായി എന്നായിരുന്നു പ്രിയയുടെ മറുപടി. കണ്ണിറുക്കലും പുരികം ഉയർത്തലും താന്‍ സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്‍റെ നിര്‍ദേശത്താല്‍ അല്ലെന്നും പ്രിയ പറഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ ഇത് വിവാദമായി. വീഡിയോ വൈറലായതോടെ സംവിധായകൻ ഒമർ ലുലു ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. അഞ്ചു വർഷം മുമ്പ് ഇത് വൈറലായ സമയത്ത് സംവിധായകനും പ്രിയയും റോഷനും ചേർന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഒമർ ലുലു മറുപടി പറഞ്ഞത്. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നാണ് ഈ വീഡിയോയിൽ പ്രിയ പറയുന്നത്. ഈ വീഡിയോ പങ്കുവെച്ച് ആയിരുന്നു ഒമറിന്റെ മറുപടി. ‘‘അഞ്ച് വർഷം ആയി പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’’, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. പിന്നാലെ, വലിയ ചന്ദനാദിയുടെ ചിത്രം പങ്കുവെച്ച് ഒമർ ലുലു കുറിച്ചത് ഇങ്ങനെ- ”ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട് ഓർമ്മ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു”.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…