ബിജു മേനോന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു 2014ൽ പുറത്ത് ഇറങ്ങിയ വെള്ളിമൂങ്ങ.ആദ്യാവസാനം പൊട്ടിച്ചിരിപ്പിച്ച ചിത്രം ആ വർഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു.ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്.
ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ആദ്യരാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്.ഷാരിഷ്, ജെബിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബിജു മേനോന്റെ പോസ്റ്റ് വായിക്കാം.
കഴിഞ്ഞ 4 വർഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം …
‘എന്നാണ് ഇനി നിങ്ങൾ ഒരുമിച്ച് ഒരു ചിത്രം ?’ അത്രമാത്രം സ്നേഹം ഞങ്ങൾ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചു ചിത്രത്തിന് പ്രേക്ഷകർ നൽകി…ഒരുപാട് സന്തോഷത്തോടെ ,അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു…’മാമച്ചനെ’ സമ്മാനിച്ച ‘വെള്ളിമൂങ്ങ’ യ്ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം…
‘ആദ്യരാത്രി’
എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ…
ബിജു മേനോൻ
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…