തിയറ്ററിൽ അടിച്ചുപൊളിച്ച് അടി, ഇത് ഗംഭീര സിനിമയെന്ന് പടം കണ്ടിറങ്ങിയവ‍ർ

വിഷു റിലീസ് ആയി തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമായ അടി ഗംഭീര റിപ്പോർട്ടുകൾ സ്വന്തമാക്കി പ്രദർശനം തുടരുന്നു. ഒരു സിനിമ എന്നതിന് അപ്പുറത്തേക്ക് സാമൂഹ്യപ്രസക്തമായ പല വിഷയങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു എന്നത് തന്നെയാണ് അടിയുടെ പ്രത്യേകത. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഹാന കൃഷ്ണ നായികയായി എത്തിയ ചിത്രം കൂടിയാണ് അടി. നായികയായി എത്തിയ അഹാന തന്റെ വേഷം ഗംഭീരമാക്കി.

സിനിമയുടെ ത്രെഡ് പ്രധാനമായും പ്രായത്തിന്റെ അപക്വത മൂലമുണ്ടാകുന്ന ചില ഈഗോ പ്രശ്നങ്ങളും അതിനെ തുടർന്ന് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ്. നൂറിലധികം യഥാർത്ഥ സംഭവങ്ങളിൽ നിന്നാണ് ചിത്രത്തിന്റെ കഥാതന്തു രൂപപ്പെട്ടതെന്ന് ചിത്രത്തിന്റെ തുടക്കത്തിൽ എഴുതി കാണിക്കുന്നുണ്ട്. പ്രവാസിയായ സജീവ്, ഗീതികയ്ക്കൊപ്പം വിവാഹജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. വിവാഹദിനത്തിൽ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഇരുവർക്കും മോശം അനുഭവമുണ്ടാകുന്നു. അതാണ് കഥാതന്തു. അന്നുണ്ടായ സംഭവത്തെ സജീവിനൊപ്പം ഗീതിക കൂടി ചേർന്ന് പരിഹരിക്കാൻ ശ്രമിക്കുന്നതാണ് സിനിമ പറയുന്നത്.

ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അടി’. അടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്, നിര്‍മ്മാണം : ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആര്‍ട്ട് : സുബാഷ് കരുണ്‍, ചീഫ് അസ്സോസിയേറ്റ് : സുനില്‍ കര്യാട്ടുകര, ലിറിക്സ് : അന്‍വര്‍ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനര്‍ : ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ :സിഫാസ് അഷ്റഫ്, സേതുനാഥ് പദ്മകുമാര്‍, സുമേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : വിനോഷ് കൈമള്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : അനൂപ് സുന്ദരം, വി.എഫ്.എക്‌സ് ആന്‍ഡ് ടൈറ്റില്‍ : സഞ്ജു ടോം ജോര്‍ജ്, സ്റ്റില്‍സ് : റിഷാദ് മുഹമ്മദ് ,ഡിസൈന്‍ : ഓള്‍ഡ് മങ്ങ്‌സ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago