യുവനടൻമാരായ ഷൈൻ ടോം ചാക്കോയും സണ്ണി വെയ്നും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് അടിത്തട്ട്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഒരു ബോട്ടും അതിലെ ആളുകളും അവർ മത്സ്യബന്ധനം നടത്തുന്നതും രാത്രിയിൽ ഉണ്ടാകുന്ന സംഘർഷവും ആണ് ടീസറിൽ കാണിക്കുന്നത്. കടലിൽ ആടിയുലഞ്ഞ് നിൽക്കുന്ന ഒരു ബോട്ട് കാണിച്ചാണ് ടീസർ അവസാനിക്കുന്നത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ യുട്യൂബ് പേജിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. സണ്ണി വെയിൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ജയ പാലൻ, അലക്സാണ്ടർ പ്രശാന്ത്, മുരുഗൻ മാർട്ടിൻ, ജോസഫ് യേശുദാസ്, സാബുമോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഖൈസ് മില്ലൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിജോ അന്തോണിയാണ്. പപ്പിനു ആണ് ഛായാഗ്രഹണം.
ഉൾക്കടലിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സർവൈവൽ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മത്സ്യബന്ധന ബോട്ടും അതിനുള്ളിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രമമെന്ന് ടീസറിൽ വ്യക്തമാണ്. സംഘർഷഭരിതമായ അന്തരീക്ഷം നിറഞ്ഞ ടീസർ ഇതിനകം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. മേയിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് മത്സ്യബന്ധന തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഒരു സീൻ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം അറബിക്കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിലെ ബാക്കി ഭാഗങ്ങൾ തങ്കശ്ശേരി, കാപ്പിൽ, വർക്കല എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞവർഷം തന്നെ പൂർത്തിയായിരുന്നു. കണയിൽ ഫിലിംസിന്റെയും മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. കൊന്തയും പൂണൂലും, ഒരു രാത്രി രണ്ടു പകൽ, ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിജോ ആന്റണി. ചിത്രത്തിൽ മാർട്ടിൻ എന്ന കഥാപാത്രമായാണ് സണ്ണി വെയ്ൻ എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…