മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അമ്പിളിദേവി. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന സീത എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു താരത്തിന്റെ വിവാഹം. പരമ്പരയിൽ മാത്രമല്ല ജീവിതത്തിലും ഒന്നിക്കാൻ ആണ് തങ്ങളുടെ തീരുമാനം എന്ന് അറിയിച്ചു കൊണ്ട് ആദിത്യൻ ജയൻ ആണ് അമ്പിളി ദേവിയെ വിവാഹം ചെയ്തത്.
ഓൺലൈനിൽ ജീജ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യൻ ജയൻ. ആദ്യ വിവാഹത്തിന് മുമ്പേ അമ്പിളിയും ആദിത്യനും പ്രണയത്തിലായിരുന്നെന്നും അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകൻ അപ്പുവിനോട് ആദിത്യൻ കാണിക്കുന്ന സ്നേഹത്തിൽ വിശ്വാസമായിട്ടില്ല എന്നുമായിരുന്നു ജീജ പറഞ്ഞത്.
ആദിത്യന്റെ കുറിപ്പ്:
കൂടെ ജോലി ചെയ്യുന്ന പെൺകുട്ടികളെ കുറിച്ച് കുറ്റം പറയുന്നതാണ് ജീജയുടെ പ്രധാന തൊഴില്‍. കുറച്ച് ദിവസം മുമ്പ് മേഘ്ന വിൻസെന്റിനെ കുറിച്ചായിരുന്നു ഇത്. സ്വന്തം കുഞ്ഞിനും മുകളിലാണ് അപ്പുവിനെ കാണുന്നത്. അത് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. ജനിപ്പിച്ച ആളോട് ചോദിച്ചാൽ അയാൾ പോലും കുറ്റം പറയില്ല.
സ്നേഹത്തൂവൽ സീരിയലിൽ അഭിനയിക്കുമ്പോൾ അമ്പിളിയെ ഇഷ്ടമായിരുന്നു. എന്നാൽ അത് അമ്പിളിയോട് പറയുകയോ പുറകെ നടക്കുകയോ ചെയ്തിട്ടില്ല. അന്ന് പ്രണയത്തിലായിരുന്നു എന്ന് ആ സീരിയയിലെ മറ്റാരെങ്കിലും പറഞ്ഞാൽ ജീജയോട് പരസ്യമായി മാപ്പു പറയാൻ തയാറാണ്. സ്വസ്ഥമായി ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാക്കരുത്. ഇനിയും ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടാൽ അത് ജീജയ്ക്ക് ദോഷം ചെയ്യും.
ലൊക്കേഷനിലും സംഘടനയിലും നുണ പറഞ്ഞ് ജീജ തന്റെ ജീവിതം നശിപ്പിച്ചു. ഇനി കുടുംബം കൂടി നശിപ്പിക്കുകയാണ് ലക്ഷ്യം. അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനി വേണ്ട.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…