Categories: Celebrities

മോഹന്‍ലാലിന് സര്‍പ്രൈസ് സമ്മാനവുമായി കുഞ്ഞാരാധിക; ‘മോഹന്‍ലാല്‍’ ഉടുപ്പിട്ട് രണ്ടാം ക്ലാസുകാരി അതിഥി

ഇന്ത്യന്‍ സിനിമയിലെ നടന വിസ്മയം മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവര്‍ത്തകരും താരങ്ങളുമടക്കം മോഹന്‍ലാലിനെ ആശംസകള്‍ കൊണ്ട് മൂടുമ്പോള്‍ ‘മോഹന്‍ലാല്‍ ഉടുപ്പ്’ അണിഞ്ഞ് ഒരു കുഞ്ഞു ആരാധികയും താരത്തിനെ ഞെട്ടിച്ചിരിക്കുകയാണ്.

അതിഥി എന്ന രണ്ടാം ക്ലാസുകാരിയാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ ഒരു ആശംസ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ഉടുപ്പിട്ടാണ് താരത്തിന് ആശംസ അറിയിച്ചത്. ഉടുപ്പിലെ ഓരോ മോഹന്‍ലാല്‍ ചിത്രവും മോഹന്‍ലാലിന്റെ ഏതെങ്കിലും സിനിമയിലെ കഥാപാത്രമാണ്. അതിഥിയുടെ വാശിയെ തുടര്‍ന്ന് അമ്മയാണ് ഡിസൈന്‍ തയ്യാറാക്കിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മരയ്ക്കാര്‍ വരെയുള്ള പ്രധാന കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വെച്ച് കൊളാഷ് തയ്യാറാക്കിയാണ് ഡിസൈന്‍ ചെയ്തത്. അതിനു ശേഷം തുണിയില്‍ പ്രിന്റ് ചെയ്ത് എടുക്കുകയായിരുന്നു.

പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ ലാലേട്ടന് അതിഥികുട്ടി വീഡിയോ അയച്ചു കൊടുത്തു. ലാലേട്ടന് നന്ദിയും അറിയിച്ചു. ഷാര്‍ജയിലെ ഡല്‍ഹി – ഷാര്‍ജ സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അതിഥി ജനിച്ചതും വളര്‍ന്നതുമെല്ലാം ഷാര്‍ജയില്‍ തന്നെയാണ്. നല്ലൊരു നര്‍ത്തകി കൂടിയായ അതിഥി ടിക് ടോകിലും ആള് സജീവമാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന സിനിമയില്‍ നവ്യ നായരുടെ മകളായി അഭിനയിച്ചിട്ടുണ്ട്.

ഷാര്‍ജയിലെ സൗഹൃദ കൂട്ടായ്മയില്‍ ഉള്ളവരാണ് ഈ ഉടുപ്പ് തയ്യാറാക്കിയത്. റോഷ്ണി – ഷെബിന്‍ ദമ്പതികളുടെ ഏകമകളാണ് അതിഥി. നാട്ടില്‍ തൃശൂരാണ് സ്വദേശം. ദുബായിലുള്ള ഡിസൈര്‍ ബ്ലൂ കുഞ്ഞു മോഹന്‍ലാല്‍ ആരാധികയ്ക്ക് ആയി ഈ ഉടുപ്പ് തയ്യാറാക്കിയത്. ഷാര്‍ജയിലെ അല്‍ സഫ ഗാര്‍മെന്റസ് ആണ് കോസ്റ്റ്യൂം. വീഡിയോ എഡിറ്റ് ചെയ്തത് ബിപിന്‍ ആണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago