ആദ്യം ഈപ്പൻ പാപ്പച്ചി, പിന്നെ വട്ട് ജയൻ; ഇപ്പോൾ ബെന്നി മൂപ്പനായി പെൺപിള്ളാരെ സദാചാരം പഠിപ്പിക്കാൻ ഇന്ദ്രജിത്ത്

മലയാളി സിനിമാപ്രേമികൾ അത്ര പെട്ടെന്നൊന്നും മീശമാധവനിലെ ഈപ്പൻ പാപ്പച്ചിയെയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയനെയും മറക്കില്ല. കാരണം, ഇന്ദ്രജിത്ത് എന്ന നടന്റെ അഭിനയജീവിതത്തിലെ അത്രയും ശക്തമായ രണ്ട് കഥാപാത്രങ്ങളാണ് ഈപ്പൻ പാപ്പച്ചിയും വട്ട് ജയനും. രണ്ട് പൊലീസ് വേഷവും ഇന്ദ്രജിത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. വീണ്ടും ഒരു പൊലീസ് വേഷത്തിൽ എത്തുകയാണ് ഇന്ദ്രജിത്ത് ഇപ്പോൾ. വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് സുകുമാരൻ ബെന്നി മൂപ്പൻ എന്ന പൊലീസുകാരനായി എത്തുന്നത്.

ചിത്രം റിലീസ് ആകുന്നതിനു മുമ്പേ തന്നെ ചിത്രത്തിലെ ഒരു ഡയലോഗ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരന്റെ കഥാപാത്രമായ ബെന്നി മൂപ്പനും അന്ന ബെന്നിന്റെ കഥാപാത്രമായ റിയ റോയിയും തമ്മിലുള്ള സംഭാഷണമാണ് ചർച്ചയായത്. അന്ന ബെന്നിന്റെ കഥാപാത്രവും റോഷന്റെ കഥാപാത്രവും നടത്തുന്ന രാത്രിയാത്രയ്ക്കിടെ ചോദ്യവുമായാണ് ബെന്നി മൂപ്പൻ എന്ന പൊലീസ് എത്തുന്നത്. ‘ഈ പെമ്പിള്ളാരെക്കൊണ്ട് അസമയത്ത് പുറത്തിറങ്ങാതെ പകല് വല്ലോം പൊയ്ക്കൂടേ’ എന്ന ചോദ്യം ചോദിക്കുമ്പോൾ കുറിക്കു കൊള്ളുന്ന മറുപടിയാണ് അന്ന ബെന്നിന്റെ കഥാപാത്രം നൽകുന്നത്. ‘അതെന്താ സാറേ, പെമ്പിള്ളാർക്ക് ഈ സമയത്ത് ഇറങ്ങാൻ പാടില്ലെന്ന് വല്ല റൂളു വല്ലതുമുണ്ടോ’ എന്നാണ് തിരിച്ചു ചോദിക്കുന്നത്. സിനിമ ഇറങ്ങിക്കഴിയുമ്പോൾ ഈ ഡയലോഗ് ഏറെ ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പ്.

വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്ന രാത്രിയിൽ ഇനി ആരൊക്കെ ബാക്കിയുണ്ടാവും എന്ന് പ്രേക്ഷകർക്കു തിയറ്ററിൽ നിന്ന് തന്നെ അറിയാം. യുവ താരനിരയെ അണിനിരത്തിയാണ് ഹിറ്റ്‌ മേക്കർ വൈശാഖ് നൈറ്റ് ഡ്രൈവ് ഒരുക്കിയിരിക്കുന്നത്. മാർച്ച്‌ 11ന് ചിത്രം റിലീസ് ചെയ്യും. റോഷൻ, അന്ന, ഇന്ദ്രജിത്ത് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൈറ്റ്‌ ഡ്രൈവ്.
അഭിലാഷ് പിള്ളയാണ് തിരക്കഥ, ആൻ മെഗാ മീഡിയയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago