മോഹൻലാൽ നായകനായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധായകനാകുന്ന ബ്രോഡാഡിയുടെ ചിത്രീകരണം അതിന്റെ അന്തിമഘട്ടങ്ങളിലാണ്. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലുങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്. മോഹൻലാൽ, മീന, കല്യാണി പ്രിയദർശൻ തുടങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ സ്റ്റിൽസും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ മല്ലിക സുകുമാരനും മോഹൻലാലിനുമൊപ്പമുള്ള ഫോട്ടോ പൃഥ്വിരാജ് പങ്ക് വെച്ചപ്പോൾ ആ ചിത്രം ഏറെ വൈറലായിരുന്നു.
ഇപ്പോഴിതാ ബ്രോഡാഡി ലൊക്കേഷനിൽ നിന്നുമുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ലാലേട്ടന് നിർദ്ദേശങ്ങൾ കൊടുക്കുന്ന പൃഥ്വിരാജിനെയാണ് ഫോട്ടോയിൽ കാണുവാൻ സാധിക്കുന്നത്. എന്നാൽ പ്രേക്ഷകരുടെ കണ്ണുടക്കിയത് ലാലേട്ടനിലോ പൃഥ്വിയിലോ അല്ല. മറിച്ച്, പുറകിൽ നിന്ന ഒരു പോലീസ് ഓഫീസറിലാണ്. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് സിനിമയിൽ പോലീസ് ഓഫീസറായി അഭിനയിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫറിലും ഒരൊറ്റ സീനിൽ ആയിരുന്നിട്ട് പോലും ഒരു മാസ്സ് റോളാണ് ആന്റണി പെരുമ്പാവൂരിന് പൃഥ്വിരാജ് നൽകിയത്. ബ്രോഡാഡിയിൽ കുറച്ചുകൂടി വലിയ ഒരു റോളായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാൽ നായകനായ പുലിമുരുകൻ, ഒപ്പം, ദൃശ്യം, ദൃശ്യം 2 എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…