നീണ്ട പത്ത് വര്‍ഷത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം ഭീഷ്മപര്‍വ്വ’ത്തില്‍ നദിയാ മൊയ്തുവും

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന അമല്‍ നീരദ് ചിത്രത്തില്‍ പത്ത് വര്‍ഷത്തിന് ശേഷം  നദിയാ മൊയ്തുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  മമ്മൂട്ടിയും നദിയ മൊയ്തുവും ഒരുമിച്ച്‌ സിനിമ ചെയ്യുന്നത് നീണ്ട വർഷങ്ങൾക്ക് ശേഷമാണ്. 2011ല്‍ ‘ഡബിള്‍സ്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച്‌ അഭിനയിച്ചത്. ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണം ഫെബ്രുവരി 21 ഞായറാഴ്ച്ച ആരംഭിക്കും. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Nadiya.actress

ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ഒരു ഗാങ്സ്റ്റര്‍ സിനിമയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്നലെയാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ മമ്മൂട്ടി പുറത്തുവിട്ടത്.അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്. ആര്‍ ജെ മുരുകനാണ് സംഭാഷണ സഹായി. അനേദ് സി ചന്ദ്രന്‍ ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം.

mammootty

പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈന്‍ സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ താപസ് നായക്, മേക്കപ്പ് റോണേക്‌സ് സേവിയര്‍, സംഘട്ടന സംവിധായകന്‍ സുപ്രീം സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.അമല്‍ നീരദും മമ്മൂട്ടിയും ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാല്‍’ 2020 മാര്‍ച്ചില്‍ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ വരവോടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. പോളണ്ട് ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങള്‍ ‘ബിലാലി’ന്റെ ലൊക്കേഷനുകളാണ്.

mammootty.actor

കൊവിഡ് പൂര്‍ണ്ണമായി മാറി, വിദേശ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ശരിയായാല്‍ മാത്രമെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളു.അതേസമയം മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ മാര്‍ച്ച്‌ 4നാണ് റിലീസ് ചെയ്യുന്നത്. നവാഗതയായ രത്തീന ഷര്‍ഷദിന്റെ ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദ്, രത്തീന എന്നിവരുടെ ചിത്രങ്ങള്‍ക്ക് ശേഷം ‘സേതുരാം അയ്യര്‍ സിബിഐ’യുടെ അഞ്ചാം ഭാഗത്തിന്റെ ചത്രീകരണം ആരംഭിക്കും.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago