വെയിൽ എന്ന ചിത്രത്തിന്റെ പേരിൽ നിർമാതാവ് ജോബി ജോർജും ഷെയ്ൻ തമ്മില്ലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കേ ഷെയ്ൻ നായകനാകുന്ന ഉല്ലാസത്തിന്റെ നിർമാതാവും താരത്തിനെതിരെ പരാതിയുമായി പ്രൊഡ്രൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നു. കരാർ തുകയേക്കാൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് പരാതി. 30 ലക്ഷമാണ് കരാർ പ്രകാരം നൽകേണ്ടിയിരുന്ന തുകയെന്നും ഷെയിൻ ഇപ്പോൾ കുറഞ്ഞത് 45 ലക്ഷമെങ്കിലും തരണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തു വിട്ട വോയിസ് ക്ലിപ്പിൽ നിന്നും വ്യക്തമാണ്.
30 ലക്ഷം ഇപ്പോൾ തന്നതിന് ശേഷം ഷെയർ നൽകുകയോ അല്ലെങ്കിൽ ഡിജിറ്റൽ റൈറ്റ്സ് എഴുതി തരുകയോ ചെയ്താൽ മതിയെന്നും ഷെയിൻ വ്യക്തമാക്കുന്നുണ്ട്. പുതിയ ചിത്രങ്ങൾക്ക് എല്ലാം തന്നെ 75 ലക്ഷമാണ് ഇപ്പോൾ വാങ്ങുന്നത് എന്നും ഷെയിൻ പറയുന്നുണ്ട്. അതെ സമയം വെയിൽ, ഖുർബാനി തുടങ്ങി ഷെയിൻ കമ്മിറ്റ് ചെയ്‌ത ചിത്രങ്ങൾ പൂർത്തിയാക്കാതെ മറ്റു ചിത്രങ്ങളിൽ ഷെയിനുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് നിർമാതാക്കളും. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്ന് നിർമിക്കുന്ന ഉല്ലാസത്തിന്റെ സംവിധാനം ജീവൻ ജോജോയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…